1969 ല്‍ കോട്ടയം ജില്ലയിലെ കാരാപ്പുഴയില്‍ ജനിച്ചു. സെന്‍റര്‍ ഫോര്‍ ഡവലപ്പ്മെന്‍റ് സ്റ്റഡീസില്‍നിന്നും എം.ഫില്‍ ബിരുദം. മൂന്ന് കവിതാസമാഹാരങ്ങള്‍: കെണിനിലങ്ങളില്‍ (2005), വെഷക്കായ (2007), പച്ചക്കുപ്പി (2011). വെഷക്കായ യ്ക്ക് 2008 ലെ എസ്.ബി.ടി കവിതാപുരസ്കാരം ലഭിച്ചു. നാലാം ക്ലാസിലെ വരാല്‍(2008), അരസൈക്കിള്‍(2017), കൂട്ടുകൂടുന്ന കഥകള്‍(2017) എന്നിങ്ങനെ കുട്ടികള്‍ക്ക് വേണ്ടി മൂന്ന് കഥാസമാഹാരങ്ങള്‍.

നാലാം ക്ലാസിലെ വരാലിന് 2010 ലെ മികച്ച കഥാസമാഹാരത്തിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അവാര്‍ഡ് ലഭിച്ചു. പൊയ്കയില്‍ യോഹന്നാന്‍(ജീവചരിത്രം, 2009), മുഴുസൂര്യനാകാനുള്ള ശ്രമങ്ങള്‍(കുറിപ്പുകള്‍, 2013), അടിമത്ത കേരളം(ചരിത്രം, 2016) ഞാറുകള്‍: മലയാളത്തിലെ ദലിത് കഥകള്‍(എഡിറ്റര്‍, 2014), വഴുക്കൽ (കഥകൾ, 2015) എന്നിവയാണ് മറ്റുപുസ്തകങ്ങൾ

ഡോ. ബി .ആര്‍. അംബേദ്കറെ കുറിച്ചുള്ള Bhimayana: Experience of Untouchability എന്ന ഗ്രാഫിക് നോവല്‍(2011) മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഞാറുകള്‍ Caste, Don’t Want (2017) എന്നപേരില്‍ നവയാന പബ്ലീഷിംഗ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന ഓഡിറ്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ രേഖാരാജ് ആംനസ്റ്റി ഇൻർ നാഷണലിൽ വിമെൻസ് റൈറ്റിന്റെ മാനേജരായി ജോലി ചെയ്യുന്നു. മകൻ രാഘവ് ആർ. പത്താം ക്ലാസ് വിദ്യാർത്ഥി.