ജനനം 1940 ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മുടപുരത്ത്. എന്‍.കെ. ഭാര്‍ഗവിയും കുഞ്ഞന്‍ വാധ്യാരും മാതാപിതാക്കള്‍. പൂര്‍ണമായ പേര് കെ.ബി.ശ്രീലതാ ദേവി. ചരിത്രത്തില്‍ ബിരുദം. 1962 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍. 1964 ല്‍ സെക്രട്ടറിയേറ്റ് സര്‍വീസില്‍ പ്രവേശിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, കേന്ദ്ര കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, ശാസ്ത്രസാഹിത്യ പരിഷത് എന്നിവയുടെ സംയുക്ത സംരംഭങ്ങളില്‍ പരിശീലനം നേടി. സ്ത്രീ ശാക്തീകരണം, പെയിന്‍ & പാലിയേറ്റീവ് ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു. സെക്രട്ടറിയേറ്റില്‍ നിന്ന് അണ്ടര്‍ സെക്രട്ടറിയായി വിരമിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് ഓഫീസില്‍ പ്രവര്‍ത്തിക്കവേ എഴുതിയ കഥ, സര്‍വീസ് സംഘടനയുടെ കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായി. കൗമുദി, ജനയുഗം, മലയാളനാട് തുടങ്ങിയ വാരികകളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു.

കൃതി

ഒന്നും പറയാനില്ലാതെ (കഥാസമാഹാരം)