ശാന്ത സോമസുന്ദരം

ജനനം:തൃശൂരിനടത്ത് ചേറ്റുപുഴയില്‍

കേരളവര്‍മ്മ കോളേജില്‍ നിന്ന് ബി. എ. യും തൃശൂര്‍ ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി. എഡും പാസ്സായി. മാര്‍ത്തോമാ ഗേള്‍ ഹൈസ്‌കൂള്‍ അരിമ്പൂര്‍, ശ്രീ ശാരദാ ഗേള്‍ ഹൈസ്‌കൂള്‍ പുറനാട്ടുകര, എന്‍. എസ്. എസ്. ഹൈസ്‌കൂള്‍ തൃശൂര്‍ എന്നിവിടങ്ങളിലും, ഗുജറാത്തിലും അദ്ധ്യാപികയായി ജോലി നോക്കി. ശാന്താ സോമസുന്ദരത്തിന്റെ അച്ഛന്‍ ശ്രീ. എം. എന്‍. നമ്പീശന്‍ കവി ആയിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കഥ എഴുതിയത്. സ്‌കൂള്‍, കോളേജ് പഠനകാലത്ത് കവിതയും, കഥയും, നാടകവുമെഴുതി.

കൃതി

വൈകിവന്ന വെളിച്ചം