നോവലിസ്റ്റ് , കഥാകൃത്ത്, പ്രാസംഗിക, നർത്തകി എന്നീ നിലകളിൽ പ്രശസ്തയായ മലയാളി വനിതയാണ് ശ്രീകുമാരി രാമചന്ദ്രൻ. ശ്രീകുമാരി ജനിച്ച് വളർന്നത് കൊച്ചിയിലാണ്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ഹിന്ദിവിശാരദ പട്ടവും നേടിയിട്ടുണ്ട്. അഡ്വ. സി. രാമചന്ദ്രമേനോനുമായി ചെറിയപ്രായത്തിൽ തന്നെ വിവാഹിതയായ അവർ ഇരുപതു തുവർഷത്തോളം വീട്ടമ്മയായി ജീവിതം നയിച്ചു. 1988ലാണ് എഴുത്തിലേയ്ക്കു് തിരിഞ്ഞത്. 1992ൽ ആൾ ഇന്ത്യാ റേഡിയോവിലെ സംഗീതവിഭാഗത്തിൽ ‘ബി. ഹൈ ഗ്രേഡി’ലേയ്ക്കു് നിയമിതയായി. അക്കാലം മുതൽ ‘സുഗം സംഗീത്’, ‘ഭക്തി സംഗീത്’ തുടങ്ങിയ യ സംഗീതപരിപാടികൾ തൃശ്ശൂർ ആൾ ഇന്ത്യാ റേഡിയോവിലും തിരുവനന്തപുരം ദൂരദർശനിലുമായി അവതരിപ്പിച്ചുവരുന്നു. 2002 മുതൽ 2005 വരെ കേരള സംഗീതനാടക അക്കാദമി അംഗമായിരുന്നു. കേരള സർക്കാരിന്റേതുൾപ്പെടെയുള്ള വിവിധ ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയായിരുന്നിട്ടുണ്ട്.

കൃതികൾ

നിർമ്മാല്യം - എൻ. ബി. എസ്. പബ്ലിക്കേഷൻസ്- 1993
പരിത്രാനം - ഡി. സി. ബുക്സ് -1995
തായ്‌വേര് - ഗീതാഞ്ജലി  പബ്ലിക്കേഷൻസ്-1997
നക്ഷത്രങ്ങൾക്കു് നിറമുണ്ടോ - പെൻ ബുക്സ് - 1999
വിധവകളുടെ ഗ്രാമം - പെൻ ബുക്സ് - 1999
പലവേഷങ്ങളിൽ ചില മനുഷ്യർ - പെൻ ബുക്സ് - 2001
സൈലൻസ് ഓഫ് ദി ഗ്രോവ്- മില്ലേനിയം ബുക്സ് ഡൽഹി - 2003
മുഹാജിർ - പൂർണ്ണ പബ്ലിക്കേഷൻസ് - 2005
പുലച്ചിന്ത് - പൂർണ്ണ പബ്ലിക്കേഷൻസ് - 2008
കാള് ഗേൾ- എൻ. ബി. എസ്. പബ്ലിക്കേഷൻസ് - 2011
കാലമേ മാപ്പ് തരൂ- ഗീതാഞ്ജലി  പബ്ലിക്കേഷൻസ് - 1997
ബിയോണ്ട് ദി ദിഫൈനൽ എപ്പിസോഡ് - ഹർമാൻ പബ്ലിഷേഴ്സ്, ഡൽഹി - 2002
ജലസമാധി - പൂർണ്ണ പബ്ലിക്കേഷൻസ് - 2004
അഗ്നിവീണ- കറന്റ് ബുക്സ് - 2005
ദയാഹർജി - പൂർണ്ണ പബ്ലിക്കേഷൻസ് - 2010
സപ്തസ്വരങ്ങൾ
കർണാടകസംഗീതലോകം - മാതൃഭൂമി ബുക്സ് - 2002
മീര - മാതൃഭൂമി ബുക്സ് - 2006
അമാവാസിയിലെ നക്ഷത്രങ്ങൾ - പൂർണ്ണ പബ്ലിക്കേഷൻസ് -2007
തേൻകിണ്ണം

വിവർത്തനങ്ങൾ

പ്രൈഡ് ആൻഡ് പ്രജുഡൈസ്
ഗ്ലിംസസ് ഓഫ് കേരള കൾച്ചർ - (കേരളാസംസ്കാരം ഒരു തിരനോട്ടം)- 2012
പാലിയം ചരിത്രം - 2013
സസ്നേഹം പി. കെ.കെ വാര്യർ - 2012
ഐതിഹ്യമാല - 2010

പുരസ്കാരങ്ങൾ

റോട്ടറി സാഹിത്യ പുരസ്കാരം - പരിത്രാനം- 1997
റ്റാറ്റാപുരം സുകുമാരൻ അവാർഡ്- 'വിധവകളുടെ ഗ്രാമം - 1999
മലയാളദിനം അവാർഡ് - മലയാളസാഹിത്യത്തിനുള്ള  സമഗ്രസംഭാവനയ്ക്ക് - 2008
സംസ്കാരസാഹിതി പുരസ്കാരം - മലയാളസാഹിത്യത്തിനുള്ള  സമഗ്രസംഭാവനയ്ക്ക് - 2010
ഖസാക്ക് 'അവാർഡ് - പുലച്ചിന്ത് - 2011
ഇൻസ സാഹിത്യ പുരസ്കാരം - മലയാളസാഹിത്യത്തിനുള്ള  സമഗ്രസംഭാവനയ്ക്ക് - 2011
ഡോ.ഡോ സുവർണ്ണ നാലപ്പാട്ട് ട്രസ്റ്റ് അവാർഡ്- ഐതിഹ്യമാല- 2014