രാഷ്ട്രീയ നിരീക്ഷകനും നിരൂപകനും അദ്ധ്യാപകനുമാണ് ഡോ. ടി.ടി.ശ്രീകുമാര്‍. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളില്‍ പ്രധാന സംഭാവനകള്‍. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. സിവില്‍ സമൂഹത്തിന്റെ രാക്ഷ്ട്രീയത്തെ കുറിച്ചും വികസനാനന്തര സമൂഹത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കു മലയാളത്തില്‍ തുടക്കം കുറിച്ചു. 2010ല്‍ കേരളത്തില്‍ ഉയര്‍ന്നു വന്ന സ്വത്വരാഷ്ട്രീയ സംവാദത്തില്‍ ടി.ടി. ശ്രീകുമാറിന്റെ നിലപാടുകള്‍ ശ്രദ്ധനേടി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ 1964ല്‍ ജനിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും, നവ സാമൂഹിക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നിന്നു എംഫില്‍ ബിരുദവും, ഹോങ്കോങ് സാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നു പി.എച്ച്ഡി യും നേടി. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നു. വിവിധ രാജ്യങ്ങളിലായി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ പഠനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ ടൂറിസം വാച്ച് പോര്‍ട്ടലിന്റെ ഓണററി എഡിറ്റര്‍ ആണ്. ഇപ്പോള്‍ അഹമ്മദാബാദില്‍ മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സില്‍ അധ്യാപകനാണ്.

കൃതികള്‍

    നവസാമൂഹികത: ശാസ്ത്രം,ചരിത്രം,രാഷ്ട്രീയം
    സിവില്‍ സമൂഹവും ഇടതു പക്ഷവും
    കടലറിവുകള്‍ (2004, 4 പതിപ്പുകള്‍)
    കഥ ഇതുവരെ: കേരള വികസന സംവാദങ്ങള്‍
    ചരിത്രവും ആധുനികതയും
    ഉത്തരാധുനികതക്കപ്പുറം
    കൃഷി ഗീത: ചൊല്ലും വായനയും
    ആണവ നിലയവും വികസന രാക്ഷ്ട്രീയവും

ഇംഗ്ലീഷ് പുസ്തകങ്ങള്‍

    അര്‍ബന്‍ പ്രോസസ് ഇന്‍ കേരള
    ഐ സി ടീസ് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍ ഇന്‍ഡ്യ: പെര്‍സ്‌പെക്ടീവ്‌സ് ഓണ്‍ ദ റൂറല്‍ നെറ്റ്‌വര്‍ക് സൊസൈറ്റി