നാടകകൃത്ത്, കഥാകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനാണ് ശ്രീമൂലനഗരം മോഹന്‍. ജനനം 1950ല്‍ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് എന്ന സ്ഥലത്ത്. കെ.ആര്‍. വേലായുധപണിക്കര്‍-ലക്ഷ്മിയമ്മ ദമ്പതികളുടെ മകന്‍. വിദ്യാഭ്യാസകാലത്തുതന്നെ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങി. ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്നു.

കൃതികള്‍

സന്ധ്യകളേ യാത്ര
ഗ്രീക്ഷ്മം
ആശ്രമമൃഗം
സമാധി
ഇതാ മനുഷ്യന്‍
മോക്ഷം
മയൂഖം
അഷ്ടബന്ധം
അനുഷ്ഠാനം
അമരഗീതം
അമരാവതി സബ്ട്രഷറി

ചലച്ചിത്രങ്ങള്‍

മധുരിക്കുന്ന രാത്രി (കഥ, തിരക്കഥ, സംഭാഷണം)
നേതാവ് (തിരക്കഥ, സംഭാഷണം)
ചില്ലുകൊട്ടാരം (കഥ, തിരക്കഥ, സംഭാഷണം)
അഷ്ടബന്ധം (കഥ, സംഭാഷണം)

പുരസ്‌കാരങ്ങള്‍

പ്രഫഷണല്‍ നാടകമത്സരത്തില്‍ മികച്ച നാടകരചയിതാവിനുള്ള കേരള ഗവണ്മെന്റിന്റെ അവാര്‍ഡ് 
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (മികച്ച ചലച്ചിത്ര കഥയ്ക്കുള്ളത്  അഷ്ടബന്ധം)
സംഗീത നാടക അക്കാദമി അവാര്‍ഡ് (1992ല്‍) മികച്ച നാടകരചയിതാവ്