സരസ്വതി കാന്തിലാല്‍ ഗാന്ധി

ജനനം: 1928 ല്‍ തിരുവനന്തപുരത്ത് തൈക്കാട്ട്

മാതാപിതാക്കള്‍:പത്മാവതി തങ്കച്ചിയും അഡ്വ. എന്‍. കെ. കൃഷ്ണപിള്ള എം. എല്‍. എയും

പ്രശസ്ത ഗാന്ധിയന്‍ ജി. രാമചന്ദ്രന്‍ അമ്മാവനാണ്. തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പതിനാറാം വയസ്സില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കാന്തിലാല്‍ ഗാന്ധിയുമായി വിവാഹം. വിവാഹശേഷം ഹിന്ദു വിശാരദ്, ബി.എ. ബിരുദങ്ങള്‍ നേടി. സെന്‍ചുറി മില്‍സില്‍ സോഷ്യല്‍ വെല്‍ഫയര്‍ ഓഫീസറായിരുന്നു. 2008 ഡിസംബര്‍ 14 ന് അന്തരിച്ചു.

കൃതി

ഓര്‍മകളുടെ വേലിയേറ്റം