പ്രമുഖ ബാങ്കറും മുന്‍ പാര്‍ലമെന്റംഗവുമായിരുന്നു ചാലക്കുഴി പൗലോസ് മാത്തന്‍ എന്ന സി.പി. മാത്തന്‍.  ജനനം  1890 മേയ് 18 മരണം: 1960 ജൂണ്‍ 02. കെ.സി. മാമ്മന്‍ മാപ്പിളയുടെ നേതൃത്വത്തില്‍ നടന്നിരുന്ന ട്രാവന്‍കൂര്‍ നാഷണല്‍ ബാങ്കും സി.പി. മാത്തന്റെ ക്വയിലോണ്‍ ബാങ്കും സംയോജിച്ച് 1937 ല്‍ കൊല്ലം ആസ്ഥാനമാക്കി സ്ഥാപിച്ച ബാങ്കാണ് ട്രാവന്‍കൂര്‍ നാഷനല്‍ ആന്‍ഡ് ക്വയിലോണ്‍ ബാങ്ക്. ഇതിന്റെ ചെയര്‍മാന്‍ മാമ്മന്‍ മാപ്പിളയും മാനേജിങ് ഡയറക്ടര്‍ സി.പി. മാത്തനുമായിരുന്നു. 1939 ല്‍ വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചു എന്ന കാരണം കാട്ടി തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബാങ്ക് പൂട്ടിച്ചു. ചെയര്‍മാനെയും ഡയറക്ടറെയും ജയിലിലടച്ചു. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്ക് ഇവരോടുണ്ടായിരുന്ന വിദ്വേഷമാണ് ബാങ്ക് തകര്‍ക്കലിലേക്ക് നയിച്ചത്. കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താന്‍ കൂടെയുണ്ടായിരുന്ന പ്രതികള്‍ തയ്യാറായപ്പോഴും ജയിലില്‍ കഴിയാനായിരുന്നു മാത്തന്റെ തീരുമാനം. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറല്‍ സര്‍ ബി.എല്‍. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹര്‍ജി കൊടുത്തു. വൈസ്രോയിയുടെ സമ്മര്‍ദത്താല്‍ മാത്തന്‍ മോചിതനായി.

1951ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ 68,899 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പിന്നീട് സുഡാനില്‍ അംബാസിഡറായി.

കൃതികള്‍

ഐ ഹാവ് ബോണ്‍ മച്ച് (ആത്മകഥ)