എ. ബാലഗോപാലന്റെയും സാമൂഹിക പ്രവര്‍ത്തക ആനന്ദലക്ഷ്മിയുടെയും മകനായി 1949 ല്‍ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നു ബിരുദവും ലോ കോളേജില്‍ നിന്നു നിയമബിരുദവും നേടി. സ്‌കൂള്‍തലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായി. കെ എസ് യുവിലൂടെയാണ് സുജനപാല്‍ രാഷ്ട്രീയത്തിലെത്തുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഡിസിസി പ്രസിഡന്റ്, കെഎസ് യു ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1991 ല്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 ലും എം.എല്‍.എ
കൃതികള്‍: പൊരുതുന്ന പലസ്തീന്‍, ബര്‍ലിന്‍ മതിലുകള്‍, മൂന്നാംലോകം, ഗാന്ധിസം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, മരണം കാത്തുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍. കോളേജ് അധ്യാപികയായിരുന്ന ജയശ്രീയാണ് ഭാര്യ. മനു, അമൃത എന്നിവരാണ് മക്കള്‍. മരണം: 2011 ജൂണ്‍ 23