മലയാള ചെറുകഥാകൃത്താണ് എസ്. ഹരീഷ് (ജനനം: 1975). കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് ലഭിച്ചിട്ടുണ്ട്1975ല്‍ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ജനിച്ചത്. രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥാസമാഹാരം. റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനാണ്.
കൃതികള്‍
    രസവിദ്യയുടെ ചരിത്രം
    ആദം
    അന്ത്യപ്രഭാഷണം പ്രൊഫസര്‍: റാന്‍ഡി പോഷ്(വിവര്‍ത്തനം)

പുരസ്‌കാരങ്ങള്‍
    കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്
    സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം
    തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം
    വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്