ഖുറാന്‍ പരിഭാഷ മലയാളത്തിന് നല്കിയ പണ്ഡിതനായ സി.എന്‍. അഹമ്മദുമൗലവി ഏറ
നാട്ടു താലൂക്കിലെ ചേറൂരില്‍ 1905ല്‍ ആണ് ജനിച്ചത്. പിതാവ് നാത്തന്‍കോടന്‍ അസ്‌സന്‍കുട്ടി. അമ്മ
അഴുവത്തു ഖദീജ. നാട്ടിലെ പള്ളിക്കൂടത്തില്‍ മൂന്നാംക്‌ളാസുവരെ മാത്രമേ പഠിച്ചുള്ളു. പിതാവിന്റെ
മരണം മാത്രമല്‌ള മൂന്നില്‍ വച്ച് വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ കാരണമായത്; ആ പള്ളിക്കൂടം
തന്നെ നിന്നുപോയി. പിന്നീട് സഹോദരനായ കുഞ്ഞാലന്‍ മുസലിയാരുടെ മദ്രസയില്‍ ചേര്‍ന്നു
പഠിച്ചു. മാപ്പിളലഹളയുടെ ഫലമായി 1921ല്‍ അഹമ്മദുമൗലവിയുടെ കുടുംബം കരുവാരക്കുണ്ട്
എന്ന സ്ഥലത്തേയ്ക്ക് മാറിത്താമസിച്ചു. അവിടെ കാട്ടുകണ്ടന്‍ കുഞ്ഞഹമ്മദ് മുസലിയാരുടെ മതവി
ദ്യാലയത്തില്‍ പഠിച്ചു. പിന്നീട് മദിരാശിയിലേയ്ക്കു പോയി. അവിടെ ജമാലിയ അറബി കോളേ
ജില്‍ പഠനം നടത്തി.
    1926ല്‍ കോണ്‍ഗ്രസ്‌സ് നേതാവ് അബ്ദുള്‍ റഹിമാന്‍ സാഹിബ് ആ കോളേജ്
സന്ദര്‍ശിച്ചു. അപേ്പാള്‍ മുതല്‍ അഹമ്മദ്മൗലവിയ്ക്കു കോണ്‍ഗ്രസ്‌സിനോട് ആഭിമുഖ്യം ജനിച്ചു. കുറ
ച്ചുകാലം അദ്ദേഹം ബോംബെയിലും മതപഠനം നടത്തി. പൂനയിലെ ഒരു മദ്രസയുമായി ബന്ധപെ്പട്ട്
ബോംബെയില്‍ പഠനഗവേഷണങ്ങള്‍ നടത്തി; അക്കാലത്ത് പ്രതിഫലമായി കിട്ടിയിരുന്നത് പ്രതിമാസം
പതിനഞ്ചുരൂപയാണ്. 1928ല്‍ വെല്‌ളുരില്‍ എത്തി. 1930ല്‍ അവിടെ ഉള്ള ബാഖിയാത്തൂസ്വാലിഹാ
ത്ത് വിദ്യാലയത്തില്‍ നിന്ന് എം.എഫ്.ബി. ബിരുദം നേടി. തിരികെ നാട്ടില്‍ എത്തിയശേഷം
മലപ്പുറത്ത് വിദ്യാഭ്യാസപ്രചാരണത്തിന് ശ്രമിച്ചു. കുഞ്ഞിപ്പക്കി, സെയ്ത് മൊഹദീന്‍ഷാ എന്നിവരും
കൂട്ടിനുണ്ടായിരുന്നു. മലബാറിലെ എഡ്യൂക്കേഷന്‍ ഓഫീസര്‍ അബ്ദുള്‍ഹമീദ് സാഹിബിന്റെ
അര്‍ത്ഥന അനുസരിച്ച് സി.എന്‍. മലപ്പുറം ട്രെയിനിംഗ് സ്‌കൂളില്‍ റിലീജിയസ് ഇന്‍സ്ട്രക്ടര്‍ ആയി
. 1936ല്‍ മുസ്‌ളീം ഹൈസ്‌കൂള്‍ ആരംഭിച്ചപേ്പാള്‍ അവിടെ അറബി അദ്ധ്യാപകനായി. 1964ല്‍ സ്ഥാപിതമായ ഈസ്റ്റ് ഏറനാട് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ അദ്ധ്യകഷനായി.
ഈ സ്ഥാപനം പിന്നീട് എം.ഇ.എസ്‌സിനു കൈമാറി.
    സാമൂഹിക പരിവര്‍ത്തനം ലകഷ്യമാക്കിക്കൊണ്ട് അന്‍സാരി എന്നൊരു പ്രസിദ്ധീകരണം തുടങ്ങി. കുറച്ചുകാലം നടന്നു. 14 ലക്കം പുറത്തിറങ്ങി. മുടങ്ങിപേ്പായ ആ പ്രസിദ്ധീകരണം 1955ല്‍ ന്യൂ അന്‍സാരി എന്ന പേരില്‍ വീണ്ടും ആരം ഭിച്ചു എങ്കിലും അതും അല്പായുസ്‌സായി. തുണിക്കച്ചവടം, കപ്പക്കൃഷി, ഇഞ്ചി-കാപ്പി കൃഷി തുടങ്ങി
പല ജോലികളിലും ഏര്‍പെ്പട്ടിട്ടുണ്ട്. കോഴിക്കോട് മിഠായിത്തെരുവില്‍ റെഡിമെയ്ഡ് വസ്ത്രങ്ങ
ളുടെ ഒരു വില്പനശാല – കൗസാര്‍ സ്റ്റോര്‍ – തുടങ്ങി. ഒരു സംരംഭത്തിലും ഗണ്യമായ വിജയം
ഉണ്ടായില്‌ള. അറബി, ഉറുദു, ഇംഗ്‌ളീഷ്, പെര്‍ഷ്യന്‍, തമിഴ് എന്നീ ഭാഷകളില്‍ പരിജ്ഞാനം ഉണ്ടായിരു
ന്നു അദ്ദേഹത്തിന്. 1962ല്‍ രോഗബാധിതനായി. ആമ്പൂരിലെ മിഷന്‍ ആസ്പത്രിയിലെ വിദഗ്ധ
ചികിത്സയാല്‍ രകഷപെ്പട്ടു. മമ്പാട് കോളേജിന്റെ സ്ഥാപനത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു.
1993 ഏപ്രീല്‍ 27ന് മരിച്ചു.
    ഇസ്‌ളാം മതസാഹിത്യം സാധാരണക്കാരന്റെ കൈയില്‍ എത്തിക്കുന്ന നിയോഗം ഏറ്റെടുത്ത
വ്യക്തിയാണദ്ദേഹം. ഖുറാന്‍ മൊഴിമാറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍, മുന്‍പു ചിലര്‍ക്ക് ചില
ദുരനുഭവങ്ങള്‍, സമുദായത്തിലെ പ്രമാണിമാരില്‍ നിന്നു നേരിടേണ്ടിവന്നിട്ടുണ്ട്. അതെല്‌ളാം അറി
ഞ്ഞിട്ടും, ഇസ്‌ളാം മതദര്‍ശനം, മലയാളിയ്ക്ക് മാതൃഭാഷയില്‍ പകര്‍ന്നു നല്‍കുക തന്റെ
ദൗത്യമാണ് എന്ന് സി.എന്‍. കരുതി. ദീര്‍ഘമായ മുഖവുരയോടെ 1953ല്‍ ഖുറാന്റെ നാലിലൊരു
ഭാഗം വ്യാഖ്യാനത്തോടെ അദ്ദേഹം പ്രസിദ്ധീകരിച്ചു. അന്‍സാരിയിലാണ് ഖുറാന്‍ വ്യാഖ്യാനം ആദ്യം
പ്രത്യക്ഷപെ്പട്ടത്. ഈ മഹദ്‌സംരംഭത്തിന് ഇന്ത്യാ ഗവണ്‍മെന്റ് പന്തീരായിരത്തി തൊള്ളായിരം രൂപ
സഹായധനമായി നല്കി. ഹുമയൂണ്‍ കബീറിന്റെ സന്മനസ്‌സായിരുന്നു ഈ സഹായത്തിനു പിന്നില്‍
പ്രവര്‍ത്തിച്ചത്. ഹൈദരാബാദ് നൈസാമും സാമ്പത്തികമായി സഹായിച്ചു.
    ഖുറാന്‍ വ്യാഖ്യാനസഹിതം പരിഭാഷപെ്പടുത്തുവാന്‍ പത്തുകൊല്‌ളം എടുത്തു. 1961ല്‍ പരിഭാഷ പൂര്‍ത്തിയാക്കി. ഇസ്‌ളാമിലെ ധനവിതരണപദ്ധതിയെകുറിച്ചുള്ള പുസ്തകം, യാഥാസ്ഥിതികരെ ചൊടിപ്പിച്ചു. ഭൂ ഉടമ സമ്പ്രദായത്തെപ്പറ്റി അതിലുള്ള പരാമര്‍ശങ്ങളാണ് യാഥാസ്ഥിതികര്‍ക്കു രുചിക്കാതിരുന്നത്. ഉല്പതിഷ്ണു
ക്കളായ സോഷ്യലിസ്റ്റുകള്‍ക്കും അത് ഇഷ്ടപെ്പട്ടില്‌ള. ഈശ്വരവിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു
അതിലെ സ്ഥിതിസമത്വചിന്ത എന്നതായിരുന്നു, ഉല്പതിഷ്ണുക്കളെ പ്രകോപിപ്പിച്ചത്. അദ്ദേഹം
ഖുറാന് ഒരു സൂചിക തയ്യാറാക്കിയിട്ടുണ്ട്. ഇസ്‌ളാം ഒരു സമഗ്ര പഠനം, ഖുറാന്‍ എന്ത്, എന്തിന്?,
മനുഷ്യന്‍ അനശ്വരന്‍, യസ്‌സര്‍ നാല്‍ ഖുറാന്‍ എന്നിവയാണ് മറ്റു പ്രധാനകൃതികള്‍. യസ്‌സര്‍നാല്‍
ഖുറാന്റെ ഇംഗ്‌ളീഷ് പരിഭാഷ അമേരിക്കയിലെ ഇസ്‌ളാം മതപഠനകേന്ദ്രങ്ങള്‍ പാഠപുസ്തകം ആക്കി.
ഇസ്‌ളാം സമഗ്രപഠനം എന്നതിന് ഇംഗ്‌ളീഷില്‍ പരിഭാഷ ഉണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാം
ഗത്വം നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

കൃതികള്‍: ഇസ്‌ളാം ഒരു സമഗ്ര പഠനം, ഖുറാന്‍ എന്ത്, എന്തിന്?,
മനുഷ്യന്‍ അനശ്വരന്‍, യസ്‌സര്‍ നാല്‍ ഖുറാന്‍, ഖുറാന്‍ വ്യാഖ്യാനം