അന്തപ്പായി സി
തൃശൂര്‍ പുത്തന്‍പേട്ട ചിറയത്തുകുടുംബത്തില്‍ 1862 ജനുവരി 2 ന് ജനിച്ചു. പിതാവ് ചിറയത്ത്
തൊമ്മന്‍ അന്തപ്പായി. ബിരുദം നേടിയശേഷം അന്തപ്പായി കൊച്ചിയില്‍ വിദ്യാഭ്യാസവകുപ്പില്‍
ഉദ്യോഗസ്ഥനായി. 1897 ല്‍ തൃശൂരില്‍ വനംവകുപ്പില്‍ ശിരസ്തദാര്‍ ആയി. 1905 ല്‍ രജിസ്‌ട്രേഷന്‍
സൂപ്രണ്ട്, പിന്നീട് സര്‍ക്കാര്‍ അച്ചുകൂടം സൂപ്രണ്ടായും സഹകരണസംഘം രജിസ്ട്രാര്‍ ആയും
ജോലി നോക്കി. കൃസ്ത്യാനികളെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് പരാതിപെ്പട്ടുകൊണ്ടുള്ള
ലേഖനം പ്രസിദ്ധീകരിക്കപെ്പട്ടതിനെ തുടര്‍ന്ന് 1913 ല്‍ അദ്ദേഹത്തിന് നിര്‍ബ്ബന്ധ പെന്‍ഷന്‍ വാങ്ങി
പിരിയേണ്ടിവന്നു. 1931-ല്‍ അദ്ദേഹം രോഗബാധിതനായി. 1936 മെയ് 31 ന്
മരിച്ചു.
അന്തപ്പായിയുടെ കൃതികള്‍ അധികവും ക്രിസ്തുമതസംബന്ധി ആണ്. സുമാര്‍ഗ്ഗപ്രകാശിക,
ധര്‍മ്മോപദേശിക, അനന്തസ്‌നേഹം, ക്രിസ്തീയപുനരൈക്യം, സത്യസഭ ഏത്, അന്തിക്രിസ്തു
അഥവാ പാപമനുഷ്യന്‍, ജപ്പാനിലെ സമ്പ്രദായങ്ങള്‍, ചീനയിലെ ജനങ്ങള്‍, ഭാരതഹൃദയം,
നാലുപേരിലൊരുത്തന്‍ അഥവാ നാടകാദ്യം കവിത്വം, ശാരദ (രണ്ടാം ഭാഗം), ഭാഷാനാടക
പരിശോധന എന്നിവയാണ് അദ്ദേഹത്തിന്റെ രചനകള്‍. ശാരദ, ചന്തുമേനോന്റെ അപൂര്‍ണ്ണനോവല്‍
പൂര്‍ത്തീകരിക്കുവാന്‍ നടത്തിയ ശ്രമം ആണ്. സംസ്‌കൃതനാടകങ്ങളുടെ രൂപഘടന വളരെ
അപരിഷ്‌കൃതമാണ് എന്ന് സമര്‍ത്ഥിക്കുകയാണ് ഭാഷാനാടക പരിശോധനയില്‍ അന്തപ്പായി
ചെയ്യുന്നത്. നാലുപേരിലൊരുത്തന്‍, ഒരു ചെറിയ നോവല്‍
ആണ്. അതിന്റെ പ്രമേയം കേരളത്തില്‍ അക്കാലത്ത് പടര്‍ന്നപിടിച്ച നാടകരചനാഭ്രാന്ത് ആകുന്നു.
പാശ്ചാത്യനാടകങ്ങളുടെ മേന്‍മകളെപ്പറ്റിയും, പൗരസ്ത്യനാടകങ്ങളുടെ വൈകല്യങ്ങളെപ്പറ്റിയും
ഉള്ള തന്റെ അഭിപ്രായം ഒരു കഥാപാത്രത്തിന്റെ പ്രസംഗത്തിലൂടെ അന്തപ്പായി ഈ നോവലില്‍
ചേര്‍ത്തിരിക്കുന്നു. ഇതിലും ഉദാരമായ നര്‍മ്മബോധം പ്രകടമാണ്. ഭാഷാപോഷിണിയില്‍ അദ്ദേഹം
എഴുതിയ ലേഖനങ്ങളില്‍ ചിലത് സമാഹരിക്കപെ്പട്ടിട്ടില്‌ള. ഭാഷാപോഷിണി നടത്തിയ
സാഹിത്യമത്സരത്തില്‍ 1890 ല്‍ സമ്മാനാര്‍ഹനായ അന്തപ്പായി, നമ്മുടെ ആദ്യകാലനിരൂപകന്‍മാരില്‍
ശ്രദ്ധിക്കപെ്പടേണ്ട വ്യക്തി ആണ്. മലയാളത്തില്‍ ആദരിക്കപെ്പടേണ്ട ഗദ്യകാരന്‍മാരില്‍ ഒരാളും.
Leave a Reply