മലയാള കവിയും ബാലസാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് ചവറ കെ.എസ്. പിള്ള (ജനനം: 24 ഒക്ടോബര്‍ 1939) എന്നറിയപ്പെടുന്ന കെ. സദാശിവന്‍ പിള്ള. 1939 ഒക്ടോബര്‍ 24 നു കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. ചവറ കൊറ്റംകുളങ്ങര സ്‌കൂളിലും ശങ്കരമംഗലം ഹൈസ്‌കൂളിലും പഠിച്ചു. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ കവി ഒ.എന്‍.വി. കുറുപ്പിന്റെ അവതാരികയോടെ ആദ്യ കവിതസമാഹാരമായ 'ചോരപ്പൂക്കള്‍' പ്രസിദ്ധീകരിച്ചു. ആരോഗ്യ വകുപ്പില്‍നിന്നും വിരമിച്ചു. യുവകലാസാഹിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. ആശ്രയ മാതൃനാട് എന്ന മാസികയുടെ പത്രാധിപര്‍ ആണ്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ദക്ഷിണ മേഖലാ പ്രതിനിധിയായിരുന്നു.

കൃതികള്‍

    ഓണക്കൊയ്ത്ത്
    ശകുന്തള
    ഋതുഭേദം
    ചവിട്ടുപടിയില്‍ നില്‍ക്കരുത്
    സ്യമന്തകം
    മാമ്പഴം തേന്‍പഴം
    കുട്ടികളുടെ ചങ്ങമ്പുഴ
    കുട്ടികളുടെ കളിയച്ഛന്‍
    ആശാന്‍,ഉള്ളൂര്‍,വള്ളത്തോള്‍
    ചെറൂശ്ശേരി എഴുത്തച്ചന്‍,കുഞ്ചന്‍ നമ്പ്യാര്‍
    പഞ്ചാരപ്പൈങ്കിളീ
    പുളിമാന
    വീടെരിയുന്നു
    പച്ചയുംകത്തിയും

പുരസ്‌കാരങ്ങള്‍

 അബുദാബി ശക്തി അവാര്‍ഡ്