മദ്ധ്യതിരുവിതാംകൂറില്‍ ചെങ്ങന്നൂരിന് സമീപം ഉള്ള പുലിയൂരില്‍ പണിക്കത്ത് മഠ
ത്തിലേത്ത് എന്ന പഴയ നായര്‍ തറവാട്ടില്‍, 1920 നവംബര്‍ 25നാണ് രാഘവന്‍ പിള്ള ജനിച്ചത്.
അച്ഛന്‍ ശങ്കരപ്പിള്ള. അമ്മ ലക്ഷ്മിപ്പിള്ള. രാഘവന്‍പിള്ളയുടെ ജനനകാലത്ത് തറവാട്ടിലെ സാമ്പ
ത്തികസ്ഥിതി ഒട്ടും മികച്ചതായിരുന്നില്‌ള. വീടിനടുത്തുള്ള എഴുത്തുപള്ളിക്കൂടത്തില്‍നിന്നും നിലെ
ത്തഴുത്തു പഠിച്ചു. ഒരമ്മാവനായ കുഞ്ഞുപിള്ള ആയിരുന്നു ആദ്യഗുരു. പുലിയൂരില്‍ത്തന്നെ
രണ്ടാം ക്‌ളാസുവരെ പഠിച്ചു. അതിനുശേഷം പഠനം ചെങ്ങന്നൂര്‍ക്കു മാറി. ഹൈസ്‌കൂള്‍ പഠനം
കഴിഞ്ഞപേ്പാള്‍, സാമ്പത്തികഭാരം മൂലം, കോളേജ് പഠനം ആരംഭിക്കാനാവാത്ത അവസ്ഥ ആയിരു
ന്നു. മറ്റുള്ളവരുടെ ഔദാര്യത്തില്‍ പഠിക്കുവാന്‍ തറവാടിന്റെ പൊങ്ങച്ചം തടസ്‌സമായി. എന്നാല്‍
മൂത്തസഹോദരിയും ഭര്‍ത്താവും അക്കാലത്ത് തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റിയത് രാഘവ
ന്‍പിള്ളയ്ക്ക് സഹായകമായി. അവരോടൊപ്പം താമസിച്ച് കോളേജ് പഠനം ആരംഭിച്ചു. ട്യൂഷനെ
ടുത്ത് ഫീസിനുള്ള വകയുണ്ടാക്കി. 1944ല്‍ ഒന്നാം ക്‌ളാസോടെ സംസ്‌കൃതത്തില്‍ ഓണേഴ്‌സ്
പാസായി. 1944 മുതല്‍ തിരുവനന്തപുരത്തുതന്നെ ഗവേഷണ വിദ്യാര്‍ത്ഥിയായി. അല്പകാലം
വിളവങ്കോട്ട് ഒരു ഗുമസ്തനായി പണിയെടുത്തു. 1947ല്‍ ചങ്ങനാശേരി എന്‍.എസ്.എസ്. കോളേ
ജില്‍ അദ്ധ്യാപകനായി. മിസ്. ഐവാന്‍സ് എന്ന സ്ത്രീ, മലയാളത്തിലെ ശബ്ദഘടനാവൈചി
ത്ര്യത്തെപ്പറ്റി പഠിക്കാന്‍ തിരുവനന്തപുരത്തെത്തിയത് അക്കാലത്താണ്. ഡോ. ഗോദവര്‍മ്മയുടെയും,
പ്രൊഫ. ഗുപ്തന്‍നായരുടെയും കീഴില്‍ അല്പകാലം പഠിച്ചശേഷം അവര്‍ മടങ്ങിപേ്പായപേ്പാള്‍, സഹായിയായി പോയത് രാഘവന്‍ പിള്ളയാണ്. ലണ്ടനില്‍ സര്‍വ്വകലാശാലയില്‍നിന്ന്
'വാക്യപദീയ'ത്തെപ്പറ്റി ഉള്ള ഗവേഷണപ്രബന്ധത്തിന് പി.എച്ച്.ഡി. നേടി, 1951ല്‍. വി.കെ. കൃഷ്ണമേ
നോന്‍, ഹാരോള്‍ഡ് വില്‍സണ്‍, മൗണ്ട് ബാറ്റണ്‍ തുടങ്ങി പല പ്രമുഖരുമായി ലണ്ടന്‍ ജീവിതകാ
ലത്ത് പരിചയപെ്പട്ടു. ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ആയിരുന്നു. തിരികെ വന്ന
പേ്പാള്‍ 1951ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ സംസ്‌കൃതവകുപ്പ് അദ്ധ്യാപകനായി. 1956ല്‍
സാന്‍ഫ്രാന്‍സിസ്‌കോയിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഏഷ്യന്‍ സ്റ്റഡീസില്‍ സംസ്‌കൃതത്തിെ
ന്റയും പൗരസ്ത്യ തത്ത്വശാസ്ത്രത്തിന്റെയും അദ്ധ്യാപകനായി. 1958 മുതല്‍ മാനുസ്‌ക്രിപ്റ്റ് ലൈബ്ര
റിയുടെ ക്യൂറേറ്ററും 1966 മുതല്‍ ഡയറക്ടറും. 1965 ലായിരുന്നു വിവാഹം. മെഡിക്കല്‍ കോളേജ്
അദ്ധ്യാപ ിക യ ായ ിര ുന്ന ഡോ. ശാരദാേദവ ിെ യയ ാണ് വിവാഹം ചെയ്തത്. കേരള സംസ്ഥാന ഔദ്യോ
ഗിക ഭാഷാ കമ്മീഷന്‍, ആര്‍ക്കൈവ്‌സ് അഡൈ്വസറി ബോര്‍ഡ്, ശാസ്ത്രീയ-സാങ്കേതിക പദ
കമ്മീഷന്റെ ഉപദേഷ്ടാവ്, ഓറിയന്റല്‍ സ്റ്റഡീസ് ഡീന്‍, എസ്.പി.സി.എസ്. വൈസ് പ്രസിഡന്റ്,
വിശ്വവിജ്ഞാനകോശം ഉപദേശക സമിതി അംഗം തുടങ്ങി പല നിലകളിലും നമ്മുടെ സാംസ്‌കാരി
കരംഗത്ത് രാഘവന്‍ പിള്ള നിറഞ്ഞുനിന്നു. 1971ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
ലഭിച്ചു. 1987 ഏപ്രില്‍ 25ന് മരിച്ചു.
ഡോ. രാഘവന്‍ പിള്ള മലയാളത്തിലെ എണ്ണപെ്പട്ട നിരൂപകരില്‍ മുന്‍നിരക്കാരനാണ്. ഗവേഷണ
പ്രബന്ധങ്ങളോ, നിരൂപണങ്ങളോ ആണ് രാഘവന്‍ പിള്ള എഴുതിയതിലെ അധികഭാഗവും.
എന്റെ ലണ്ടന്‍ ജീവിതം എന്ന ആദ്യകാലഗ്രന്ഥം, ലണ്ടന്‍ ജീവിതാനുഭവങ്ങളുടെ വിവരണമാ
ണ്. അര്‍ത്ഥത്തിന്റെ അതിര്‍ത്തികള്‍, സമീപനങ്ങള്‍ സമന്വയങ്ങള്‍, സാര്‍ത്രിന്റെ അസ്തിത്വദര്‍ശ
നം, കൃതി ഒരു കൃഷിഭൂമി, മലയാളപ്പിറവി, അസ്തിത്വവാദികളും ഭഗവദ്ഗീതയും എന്നിവയാണ്
രാഘവന്‍ പിള്ളയുടെ പ്രധാനകൃതികള്‍. ഒരു ഏകാങ്കസമാഹാരം അദ്ദേഹം പ്രസാധനം ചെയ്തി
ട്ടുണ്ട്. കണ്ണാടിയില്‍ ആലീസ് കണ്ട അത്ഭുതലോകം, കല്‍ഹണന്‍ എന്നിവ വിവര്‍ത്തനഗ്രന്ഥങ്ങ
ളാണ്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മൂഷികവംശം കാവ്യം, പരിഭാഷയോടും വ്യാഖ്യാന
ത്തോടുംകൂടി രാഘവന്‍ പിള്ള പ്രസിദ്ധപെ്പടുത്തി. പത്തോളം ചെറുകഥകളും അഞ്ചാറു കവിതകളും
അദ്ദേഹം പ്രസിദ്ധപെ്പടുത്തി. എന്നാല്‍ അദ്ദേഹത്തിന്റെ മികച്ച സംഭാവന നിരൂപണങ്ങളാ
ണ്- മുന്നൂറ്റി അമ്പതോളം പ്രബന്ധങ്ങള്‍.
ബന്ധനസ്ഥനായ അനിരുദ്ധന്റെ സംസ്‌കൃത പരിഭാഷയും, രാവണസ്യ കൈലാസോദ്വഹനം, സന്ധ്യാപ്രണാമഃ തുടങ്ങി മറ്റ് നാലഞ്ചു സംസ്‌കൃത കവി തകളും അദ്ദേഹം രചിച്ചു. മലയാളത്തിലെ മികച്ച ചില ചെറുകഥകള്‍ അദ്ദേഹം ഇംഗ്‌ളീഷിലേയ്ക്ക് മൊഴിമാറ്റം നടത്തി. എഴുത്തച്ഛനെപ്പറ്റി ഇംഗ്‌ളീഷില്‍ ഒരു ചെറിയ പുസ്തകം എഴുതുകയും ചെയ്തു. കര്‍ണ്ണഭൂഷണത്തിന്റെ ഇംഗ്‌ളീഷ് പരിഭാഷയാണ് ശ്രദ്ധേയമായ മറ്റൊരു രചന. ഇംഗ്‌ളീഷില്‍ കവിത എഴുത്ത് രാഘവന്‍ പിള്ളയുടെ വിനോദമായിരുന്നു. ഏതാണ്ട് നൂറ്റിരുപതോളം കവിതകള്‍ – ചിലത്മലയാളകവിതകളുടെ വിവര്‍ത്തനമാണ് – അദ്ദേഹം രചിച്ചു. അദ്ദേഹം രചിച്ച ഇംഗ്‌ളീഷ് പ്രബന്ധ
ങ്ങള്‍ എഴുപതോളം വരും. ശൈലിയിലും, പ്രതിപാദനത്തിലും ഉള്ള നര്‍മ്മം അദ്ദേഹത്തിന്റെ വിമര്‍ശ
നത്തെ ഹൃദ്യമായ വായനാനുഭവം ആക്കുന്നു. സംസ്‌കൃതപണ്ഡിതന്മാരില്‍ സാധാരണ കാ
ണുന്ന യാഥാസ്ഥിതികത്വം രാഘവന്‍ പിള്ളയില്‍ കാണുന്നില്‌ള.

കൃതികള്‍: എന്റെ ലണ്ടന്‍ ജീവിതം, അര്‍ത്ഥത്തിന്റെ അതിര്‍ത്തികള്‍, സമീപനങ്ങള്‍ സമന്വയങ്ങള്‍, സാര്‍ത്രിന്റെ അസ്തിത്വദര്‍ശ നം, കൃതി ഒരു കൃഷിഭൂമി, മലയാളപ്പിറവി, അസ്തിത്വ വാദികളും ഭഗവദ്ഗീതയും