കേരളത്തിലെ പ്രസിദ്ധ തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് (ജനനം: 1891 മരണം: 1981. തച്ചുശാസ്ത്രഗ്രന്ഥകര്‍ത്താവ് എന്ന നിലയിലും പ്രസിദ്ധനാണ്. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ കാണിപ്പയ്യൂര് മനയാണ് ഗൃഹം. ഇദ്ദേഹത്തിന്റെ ചെറുമകനാണ് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്. കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേശകരായിരുന്നു കാണിപ്പയ്യൂര്‍ മനയില നമ്പൂതിരിമാര്‍. ബ്രാഹ്മണരില്‍ മാത്രം ഒതുങ്ങിയിരുന്ന പല പൂജാവിധികളും ആചാരങ്ങളും പുസ്തകരൂപത്തില്‍ സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ തച്ചുശാസ്ത്രവിധികള്‍ എല്ലാം ചേര്‍ത്ത് പുസ്തകമാക്കി കുന്നംകുളത്ത് സ്വന്തം അച്ചുകൂടമായ പഞ്ചാഗം പബ്ലിക്കേഷന്‍സിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം പുനരുദ്ധാരണം ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

സംസ്‌കൃത പണ്ഡിതന്‍ മാത്രമല്ല, പുരോഗമന വാദിയുമായിരുന്നു കാണിപ്പയ്യൂര്‍. യോഗക്ഷേമ സഭയുടെ സംഘാടകനായിരുന്നു. സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മുപ്പതോളം കൃതികളാണ് അദ്ദേഹത്തിന്റെതായിട്ടുള്ളത്. ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ച പണ്ഡിതനായിരുന്നു. അരത്താട്ട് പഞ്ചായത്ത്, കുന്നംകുളം ടൗണ്‍ കൗണ്‍സില്‍ എന്നിവയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

കൃതികള്‍

മനുഷ്യാലയ ചന്ദ്രിക
കെട്ടിടങ്ങള്‍
ജാതകദേശം
പഞ്ചബോധം
തന്ത്രസമുച്ചയം
നമ്മുടെ നാട്ടുരാജ്യങ്ങള്‍
ക്ഷേത്രാചാരങ്ങള്‍
സംസ്‌കൃത മലയാള നിഘണ്ടു
എന്റെ സ്മരണകള്‍ (ആത്മകഥ-നാലുഭാഗം)
നിത്യകര്‍മങ്ങള്‍
സംസ്‌കൃത മലയാള നിഘണ്ടു,
ഔഷധ നിഘണ്ടു,
പഞ്ചാംഗ ഫലങ്ങളും ദശാഫലങ്ങളും,
നായന്മാരുടെ പൂര്‍വചരിത്രം,
യോഗാര്‍ണവം, ഇല്‌ളംനിറ,