തൃപ്പൂണിത്തുറയിലെ തെക്കെ അമ്പാടിയിലാണ് 1895 ഡിസംബര്‍ 12ന് കാര്‍ത്ത്യായനി അമ്മ ജനിച്ചത്. അച്ഛന്‍ പള്ളിയില്‍ കൊച്ചുഗോവിന്ദമേനോന്‍. അമ്മ അമ്പാടി നാണിയമ്മ. തൃപ്പൂണിത്തുറയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും ഒന്നാംക്‌ളാസോടെ ബിരുദം എടുത്തു. പിന്നീട് മദിരാശി ലേഡി വില്‌ളിംഗ്ടണ്‍ കോളേജില്‍ നിന്നും ഡിസ്റ്റിങ്ഷനോടെ ബി.ടി. പാസായി. 1918 മുതല്‍ അവര്‍ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയായി. ഹെഡ്മിസ്ട്രസ് ആയും, സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്രമല്‌ള സര്‍വ്വകലാശാലകളുടേയും, സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പിലേയും പാഠപുസ്തകക്കമ്മിറ്റികളില്‍ അംഗം, സെനറ്റ് അംഗം, സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ആകാശവാണി ഉപദേശക സമിതി അംഗം എന്നീ നിലകളിലും കാര്‍ത്ത്യായനി അമ്മ പ്രവര്‍ത്തിച്ചു. അവര്‍ അഖിലേന്ത്യാ വിമന്‍സ് കോണ്‍ഫറന്‍സിന്റെ നിര്‍വ്വാഹകസമിതിയില്‍ അംഗമായിരുന്നു. എറണാകുളം റെഡ്‌ക്രോസിന്റെ ഓണററി ഡയറക്ടര്‍ ആയിരുന്നു. വളരെക്കാലം എറണാകുളം വിമന്‍സ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്നിട്ടുണ്ട്. കാര്‍ത്ത്യായനി അമ്മ വിവാഹം ചെയ്തത് അരിപ്പറമ്പത്ത് വേലായുധമേനോന്‍ എന്ന അഭിഭാഷകനെ ആണ്. കൊച്ചിയിലെ ആദ്യ ബിരുദധാരിണി ആയിരുന്നു കാര്‍ത്ത്യായനി അമ്മ. പൊതുരംഗങ്ങളില്‍ സ്ത്രീകള്‍ വളരെ അപൂര്‍വ്വമായിമാത്രം പ്രത്യക്ഷപെ്പട്ടിരുന്നകാലത്ത് അവര്‍ ഇടപ്പള്ളിയില്‍ വച്ചുനടന്ന ആദ്യ സാഹിത്യപരിഷത്തില്‍ പ്രഭാഷണം നടത്തി. കാലടിയിലെ ശ്രീശങ്കരാകോളെജിന്റെ ഭരണവുമായും അവര്‍ ബന്ധപെ്പട്ടിട്ടുണ്ട്.

1951ല്‍ ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിച്ചു. 1990 ഓഗസ്റ്റ് 1-ാം തിയ്യതി കാര്‍ത്ത്യായനി അമ്മ മരിച്ചു. കാര്‍ത്ത്യായനി അമ്മ വളരെ കുറച്ചുമാത്രമേ എഴുതിയിട്ടുള്ളു. ഇന്ത്യയുടെ വൈവിധ്യത്തിനടിയിലെ ഏകത്വം എന്ന സങ്കല്പനത്തിന്റെ വെളിച്ചത്തില്‍ വിരചിതമായിട്ടുള്ള ഒരു പുസ്തകത്തിന്റെ പരിഭാഷ ആണ് കാര്‍ഷികജീവിതം ഭാരതത്തില്‍. മാഹാരാഷ്ട്രനായകനായ ശിവാജിയെപ്പറ്റി എഴുതിയിട്ടുള്ള ഒരു ഇംഗ്‌ളീഷ് ഗ്രന്ഥംകൂടി കാര്‍ത്ത്യായനി അമ്മ മഹാനായ വിപ്‌ളവകാരി എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അവരുടെ കഥാസമാഹാരങ്ങള്‍ പഞ്ചതന്ത്രം കഥകളും, പടിഞ്ഞാറന്‍ കഥകളും ആണ്. ലളിതമായ ശൈലിയില്‍, നല്‌ള മലയാളത്തില്‍ എഴുതപെ്പട്ട ഈ കഥകള്‍ പ്രധാനമായും കുട്ടികളുടെ വായനശീലം വളര്‍ത്താന്‍ സഹായകമാണ്. തരംഗവിഹാരം എന്നൊരു കഥാസമാഹാരവും ഏതാനും നാടോടിക്കഥകളുടെ പുനരാഖ്യാനവും അവരുടെ രചന
കളില്‍പെടുന്നു.

കൃതികള്‍:

കാര്‍ഷികജീവിതം ഭാരതത്തില്‍ (പരിഭാഷ), വിപ്‌ളവകാരി (പരിഭാഷ), പഞ്ചതന്ത്രം കഥകളും,
പടിഞ്ഞാറന്‍ കഥകളും തരംഗവിഹാരം(കഥാസമാഹാരം)