1961 ഫെബ്രുവരി 16ന് വൈപ്പിന്‍കരയിലെ ചെറായിയില്‍ ജനനം. അച്ഛന്‍–തേക്കായി വീട്ടില്‍ വാസു. അമ്മ–മൂകാംബിക. മൂന്നു പതിറ്റാണ്ടായി പത്രപ്രവര്‍ത്തനം. 'സാംസ്‌കാരിക വാര്‍ത്തകള്‍', 'സുശിഖം' എന്നീ മാസികകളുടെ പത്രാധിപരായിരുന്നു. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സ്വാശ്രയ സംഘത്തിന്റെ മുഖപത്രമായ 'സാഹിത്യശ്രീ' മാസികയുടെ പത്രാധിപര്‍. നൂറിലധികം ലേഖനങ്ങളും നൂറോളം കവിതകളും കുട്ടിക്കവിതകളും ഇരുപത്തിയഞ്ചോളം ചെറുകഥകളും വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി കൊച്ചി, തൃശ്ശൂര്‍ നിലയങ്ങളില്‍ നിന്നും കവിതകള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കെ.എസ്.ഇ.ബി യില്‍ ഉദ്യോഗം. ആദ്യപുസ്തകം– മിന്നാമിന്നി(ബാലസാഹിത്യം). ഭാര്യ–ശ്രീദേവി.കെ.ലാല്‍. മക്കള്‍– അഭിജിത്.കെ.ലാല്‍, ആര്‍ദ്ര.കെ.ലാല്‍.