ജനനം: 1979 മെയ് 1ന് ചിറയിന്‍കീഴ് താലൂക്കിലെ  മടവൂര്‍ പഞ്ചായത്തിലുള്ള ആനകുന്നം പടിഞ്ഞാറ്റുവിള വീട്ടില്‍. വിദ്യാഭ്യാസം: എം.എ (മധുര കാമരജ് സര്‍വകലാശാല, മലയാളവിഭാഗം). ബി.എഡ്. ( കേരള സര്‍വകലാശാല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍, അഞ്ചല്‍), എം.ഫില്‍ കേരള സര്‍വകലാശാല മലയാളവിഭാഗം). പി.എച്ച്.ഡിക്കായി 2009 ജൂണില്‍ ഗവേഷണപ്രബന്ധം കേരളസര്‍വകലാശാലയില്‍ സമര്‍പ്പിച്ചു.  ഇന്ത്യന്‍ എപ്പിഗ്രാഫിയില്‍ ഡിപേ്‌ളാമ (2006)ല്‍ കരസ്ഥമാക്കി.  ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പള്ളിക്കല്‍, ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കന്യാകുളങ്ങര എന്നീ വിദ്യാലയങ്ങളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം  ഗസ്റ്റ് അദ്ധ്യാപകനായി രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. വിവിധ റിസര്‍ച്ച് ജേര്‍ണലുകളിലായി പതിനഞ്ചോളം ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപേ്പാള്‍ കേരള സര്‍വകലാശാലയുടെ  കാര്യവട്ടം ക്യാമ്പസിലുള്ള ഓറിയന്റല്‍ റിസര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മാനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറിയില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോയായി ഗവേഷണം നടത്തുന്നു. കുടുംബം:  പിതാവ്-ജെ. സുധാകരക്കുറുപ്പ്. മാതാവ്- കെ. രമാദേവിഅമ്മ. സഹോദരന്‍- ബാലു എസ്. കുറുപ്പ്. വിലാസം :  സുധാസദനം, ആനകുന്നം, പള്ളിക്കല്‍ പി.ഒ, കിളിമാനൂര്‍, തിരുവനന്തപുരം-695 604. ഫോണ്‍-812908817