ഒട്ടേറെ ഉത്തരേന്ത്യന്‍ സാഹിത്യകൃതികളുടെ മനോഹരമായ വിവര്‍ത്തനം കൊണ്ട് മലയാളെ
ത്ത ധന്യമാക്കിയ വിപ്‌ളവകാരിയാണ് എം. എന്‍. സത്യാര്‍ത്ഥി. 1913 ഏപ്രില്‍ 13ന് ലാഹോറിലാണ്
അദ്ദേഹം ജനിച്ചത്. അച്ഛന്‍ ലാഹോറില്‍ ഉദ്യോഗസ്ഥനായിരുന്ന എം. കൃഷ്ണന്‍. അമ്മ
കുഞ്ഞുലകഷ്മി. കൃഷ്ണന്‍ പഞ്ചാബ് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്‍ ആയിരു
ന്നു. പ്രാഥമിക വിദ്യാഭ്യാസം ലാഹോറില്‍ ആയിരുന്നു. എന്നാല്‍ മലയാളികളായിരുന്ന അച്ഛനമ്മ
മാര്‍ മകനെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചു. സത്യാര്‍ത്ഥിയ്ക്ക് ആറുവയസ്‌സ് ഉള്ള
പേ്പാഴാണ് ജാലിയന്‍വാലാബാഗിലെ വെടിവയ്പ്പു നടന്നത്. പിന്നീട് അത്യന്തം കലുഷിതമായി
ലാഹോറിലെ അന്തരീക്ഷം. സ്വാതന്ത്ര്യസമരത്തിന്റെ ചൂടും, വേദനയും അനുഭവിച്ചറിഞ്ഞാണ്
സത്യാര്‍ത്ഥി വളര്‍ന്നത്. 1927ല്‍ മട്രിക്കുലേഷന്‍ പാസായ സത്യാര്‍ത്ഥി നാഷണല്‍ കോളേജിലാണ്
പഠനം തുടര്‍ന്നത്. അതോടെ നൗജവാന്‍ ഭാരതസഭയുടെ പ്രവര്‍ത്തനവുമായി അടുത്തു.
1928ല്‍ സൈമണ്‍കമ്മീഷന്‍ ബഹിഷ്‌ക്കരണത്തോടെ രംഗം രക്തരൂഷിതമായി ലാലാ ലജ്പത്‌റായി
യുടെ രക്തസാക്ഷിത്വം ദേശീയബോധത്തെ പിടിച്ചുലച്ചു. തുടര്‍ന്ന് ഏതാനും സഹപാഠികളോടൊ
പ്പം പോലീസ് പിടിയിലായ സത്യാര്‍ത്ഥി ഭീകരമര്‍ദ്ദനത്തിന് വിധേയനായി. കോടതി
സത്യാര്‍ത്ഥിയെ കുറ്റക്കാരനായി കണ്ടില്‌ള. എങ്കിലും സത്യാര്‍ത്ഥിയെ പഞ്ചാബില്‍ നിന്നും നാടുകട
ത്തി.
    പതിനാറാം വയസ്‌സില്‍ ഏറക്കുറെ അനാഥനായി കല്‍ക്കട്ടയിലെത്തി. അവിടെ വച്ച്
ഭഗത്‌സിംഗുമായി പരിചയപെ്പട്ടു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കന്‍ അസോസിയേഷനില്‍
അംഗമായി. തുടര്‍ന്ന് ഒളിവില്‍ പോയി, പഞ്ചാബിലെത്തി. അവിടെ ഗവര്‍ണര്‍ വധശ്രമത്തിന്റെ
പേരില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായി. ഡല്‍ഹിയില്‍ വച്ച് പോലീസ് പിടികൂടി. ജീവപര്യന്തം
തടവിന് ശിക്ഷിച്ചു. ജയിലില്‍ വെച്ച് പഠിച്ച് ഓണേഴ്‌സ് നേടി. ഉറുദു സാഹിത്യമായിരുന്നു ഐച്ഛി
കം. ആന്റമാന്‍സിലേക്കു കൊണ്ടുപോകും വഴി കല്‍ക്കട്ടയില്‍ വച്ച് രക്ഷപെ്പട്ടു. കമ്യൂണിസ്റ്റു
സഹയാത്രികനായി. അവര്‍ ഒളിവുജീവിതത്തിന് സഹായിച്ചു. 1935ല്‍ ഡല്‍ഹിയില്‍ കമ്യൂണിസ്റ്റു
പാര്‍ട്ടി സംഘടിപ്പിച്ച സാമ്രാജ്യവിരുദ്ധ സമ്മേളനത്തില്‍ – അന്ന് പാര്‍ട്ടി നിരോധിക്കപെ്പട്ടിരുന്നു –
പ്രസംഗിച്ചു. 1936ല്‍ പഞ്ചാബില്‍ വന്ന മന്ത്രിസഭ സത്യാര്‍ത്ഥിയെ കുറ്റവിമുക്തനാക്കി. 1936ല്‍
നടന്ന പുരോഗമന സാഹിത്യസമ്മേളനത്തില്‍ വളണ്ടിയറായി. 1941ല്‍ സുബാഷ് ബോസിനെ പെഷവാ
റില്‍ നിന്നും കാബൂളിലെത്തിക്കുക എന്ന അത്യന്തം അപകടകരമായ ദൗത്യം നിര്‍വ്വഹിച്ചു.
1946ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കുകൂടി പങ്കുണ്ടായിരുന്ന പ്രോഗ്രസീവ് പേപേ്പഴ്‌സ് ലിമിറ്റഡ് എന്ന
പത്രസ്ഥാപനത്തില്‍ ചേര്‍ന്നു. 1947ല്‍ പഞ്ചാബില്‍ ഹിന്ദുമുസ്‌ളീം കലാപം തുടങ്ങിയപേ്പാള്‍ വീ
ണ്ടും കല്‍ക്കട്ടയിലെത്തി. 1947 ആഗസ്റ്റിനു ശേഷം വീണ്ടും ലാഹോറിലെത്തി. 1948വരെ അഭ
യാര്‍ത്ഥി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെ്പട്ടു. 1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്
ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപേ്പാള്‍ കേരളത്തിലെത്തി. കേരളത്തില്‍ കോഴിക്കോട്ട് ഒരു
സ്‌ക്കൂളില്‍ ഉറുദു അദ്ധ്യാപകനായി. വിവാഹിതനായി – ഭാര്യ നന്ദിനി. പിന്നീട് ജനയുഗം, നവയു
ഗം, ദേശാഭിമാനി, ചിന്ത എന്നീ കമ്യൂണിസ്റ്റ് പത്രങ്ങളില്‍ ധാരാളം ലേഖനങ്ങള്‍ എഴുതി. നോവലു
കള്‍ വിവര്‍ത്തനം ചെയ്തു. 1998 ജൂലൈ 4ന് മരിച്ചു.
    സത്യാര്‍ത്ഥിയുടെ ആദികാലരചനകള്‍ ഹിന്ദിയില്‍ ആയിരുന്നു. ഹിന്ദു മുസ്‌ളീം ലഹളയുടെ
പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ ഔര്‍ ഇന്‍സാന്‍ മര്‍ഗയ എന്ന നോവല്‍ നെഹ്‌റുവിനെ
ചൊടിപ്പിച്ചു. ഇന്ത്യന്‍ ദേശീയ ബൂര്‍ഷ്വാവര്‍ഗ്ഗമാണ് വര്‍ഗ്ഗീയലഹളക്കു കാരണം എന്ന പ്രസ്താവന
നെഹ്‌റുവിന് രുചിച്ചില്‌ള. അദ്ദേഹം വിശാല്‍ ഭാരത് എന്ന വാരികയിലൂടെ സത്യാര്‍ത്ഥിയെ
എതിര്‍ത്തു. ഷഹിദാന്‍വത്തന്‍ (രാജ്യത്തിനു വേണ്ടി രക്തസാകഷിത്വം വരിച്ചവര്‍) എന്ന കൃതിയും
ചിറ്റഗോംഗ് വിപ്‌ളവം എന്ന കൃതിയും സര്‍ക്കാര്‍ നിരോധിച്ചു. കേരളത്തിലെത്തിയ ശേഷം സത്യാര്‍ത്ഥി
പരിഭാഷപെ്പടുത്തിയ ഒരു ഉറുദു കഥ ജനയുഗത്തില്‍ പ്രസിദ്ധീകൃതമായി. കാമ്പിശേ്ശരി കരുണാകരെ
ന്റ നിര്‍ബന്ധത്തിനു വഴങ്ങി വിവര്‍ത്തനം തുടര്‍ന്നു. എന്നാല്‍ സ്വതന്ത്രകൃതികള്‍ തൂലികാ
നാമത്തിലേ പ്രസിദ്ധീകരിക്കൂ എന്ന് പത്രാധിപരുമായി ധാരണ ഉണ്ടാക്കി. 'ഭഗത് സിംഗ് – ഭത്ത്'
എന്ന കൃതി അങ്ങനെ രചിച്ചതാണ്. ജനയുഗം അതു പുസ്തകമാക്കി. പിന്നീട് 'രക്തസാക്ഷികള്‍'
എഴുതി. സുബാഷ് ബോസിന്റെ ജീവചരിത്രം നോവല്‍ രൂപത്തില്‍ രചിച്ചു. സ്വാതന്ത്ര്യസമരം
എന്ന പുസ്തകം, അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ കഥയാണ്. അതിന് കേരള സാഹിത്യ അക്കാ
ദമി 1990ല്‍ പുരസ്‌കാരം നല്കി. നോവലുകള്‍, ചെറുകഥകള്‍, ജീവചരിത്രങ്ങള്‍ തുടങ്ങി വളരെ
വിസ്തൃതമാണ സത്യാര്‍ത്ഥി വിവര്‍ത്തനം ചെയ്ത കൃതികളുടെ മണ്ഡലം. ബിമല്‍മിത്ര, വന
ഫൂല്‍, സാവിത്രിറായ്, നാരായണ്‍ഗംഗോപാദ്ധ്യായ, മനോജ് ബസു, കിഷന്‍ചന്ദര്‍, പാബേ്‌ളാ നെ
രുദ തുടങ്ങി പലരുടേയും രചനകള്‍ അദ്ദേഹം മൊഴിമാറ്റം ചെയ്തിട്ടുണ്ട.് നെല്‌ളിന്റെ ഗീതം, ഇരുപ
ത്തൊന്നാം നൂറ്റാണ്ട്, തുരുത്ത്, ചലോ കല്‍ക്കട്ട, വയലുകള്‍ ഉണര്‍ന്നപേ്പാള്‍, ഞങ്ങള്‍ക്കു മരണമി
ല്‌ള, രക്തസാക്ഷികള്‍, ആര്‍ തടയും, വിലയ്ക്കു വാങ്ങാം, തുടങ്ങി മുപ്പതിലധികം കൃതികള്‍.

കൃതികള്‍: ഷഹിദാന്‍വത്തന്‍ (രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവര്‍),
ചിറ്റഗോംഗ് വിപ്‌ളവം ,രക്തസാക്ഷികള്‍, സ്വാതന്ത്ര്യസമരം, നെല്‌ളിന്റെ ഗീതം, ഇരുപ
ത്തൊന്നാം നൂറ്റാണ്ട്, തുരുത്ത്, ചലോ കല്‍ക്കട്ട, വയലുകള്‍ ഉണര്‍ന്നപേ്പാള്‍, ഞങ്ങള്‍ക്കു മരണമി
ല്‌ള,ആര്‍ തടയും, വിലയ്ക്കു വാങ്ങാം.