കവി, ഗദ്യകാരന്‍, പത്രാധിപര്‍, നിയമസഭാ സാമാജികന്‍

ജനനം: 1918
മരണം: 1993
വിലാസം: ഹരിപ്പാട് ചെങ്ങാരപ്പിള്ളി ഇല്ലം
ചങ്ങനാശേരി എസ്.ബി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ നിന്ന് മലയാളം ഓണേഴ്‌സ് പാസായി. സര്‍വകലാശാല തുടങ്ങിയ മലയാളം ഒന്നാമത്തെ ഓണേഴ്‌സ് കോഴ്‌സിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു അദ്ദേഹം. പിന്നീട് ലാ കോളേജില്‍ ചേര്‍ന്ന് നിയമബിരുദമെടുത്തു. ഹരിപ്പാട് ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായി. പിന്നീട് ആര്‍ട്‌സ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും അധ്യാപകനായി.
തുടര്‍ന്ന് അധ്യാപക ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ചേര്‍ന്നു. 1952ലും 1954ലും എം.എല്‍.എയായി. പിന്നീട് ‘ദീനബന്ധു’, കേരളഭൂഷണം’ എന്നിവയുടെ എഡിറ്ററായി. ‘മലയാളി’യുടെ ചീഫ് എഡിറ്ററുമായിരുന്നു. കവിതകള്‍, ലേഖനങ്ങള്‍, ഉപന്യാസങ്ങള്‍ എന്നിവയൊക്കെ നര്‍മമധുരമായി രചിച്ചു.

കൃതികള്‍

വിശ്വവിജ്ഞാന കോശം എഡിറ്റര്‍ (സാഹിത്യപ്രവര്‍ത്തക സഹകരണസംഘം)
കരുണ (ആട്ടക്കഥ)