തൂ:നാ: സുരേന്ദ്രന്‍, സഹദേവന്‍, രാമചന്ദ്രന്‍. ജ: 26.10.1926. ജോ: ആദ്യം സൈനിക സേവനം, പിന്നീട് പത്രപ്രവര്‍ത്തനം, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി (197784), കേരള യൂണിയന്‍ ഒഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ജനറല്‍ സെക്രട്ടറി, സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി, കലാമണ്ഡലം എന്നിവയില്‍ അംഗം. എസ്.പി.സി.എസ് ഡയറക്ടര്‍, വിശ്വവിജ്ഞാനകോശം എഡിറ്റര്‍, അറിയപെ്പടുന്ന യുക്തിവാദി. കൃ: പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍. യുകതിവാദത്തിന് ഒരു മുഖവുര, കവിയും കാലവും, ഒരു യാത്രയുടെ അനുഭവങ്ങള്‍, കേരളം ചുവന്നപേ്പാള്‍, നവസാഹിതി, നിരൂപണം, പൊളിച്ചെഴുത്ത്, വിമര്‍ശനം മലയാളത്തിന്, പവനന്റെ ആത്മകഥ തുടങ്ങിയവ. പു: സമഗ്ര സംഭാവയ്ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സോവിയറ്റ് ലാന്റ്‌സ് നെഹ്‌റു അവാര്‍ഡ് രണ്ടു തവണ.