ജ: 1425 നടുത്ത് എന്നാണ് അനുമാനം. കണ്ണൂര്‍ ജില്‌ളയില്‍ കാനത്തൂര്‍ ഗ്രാമത്തില്‍ ജനിച്ചു. പൊന്നത്തില്‍ കുഞ്ഞി നമ്പിടിയാണ് പുനമെന്ന് അഭിപ്രായമുണ്ട്. കൊ.വ. 629 മകരം 17 ന് (1454) കവി സാമൂതിരി കോവിലകത്തേക്കു പോയതില്‍ രേഖയുണ്ട്. മാനവിക്രമ സാമൂതിരിയുടെ വിദ്വല്‍ സദസിലെ അംഗം. സംസ്‌കൃതത്തില്‍ കാവ്യം എഴുതാത്തതു മൂലമാവും അരക്കവി എന്നു വിളിക്കപെ്പട്ടിരുന്നത്. ചന്ദ്രോത്സവത്തില്‍ ഇദ്ദേഹത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. സംസ്‌കൃതത്തിലും മലയാളത്തിലും കവിതകള്‍ എഴുതി. കൃ: രാമായണം ചമ്പു, ഭാരതചമ്പു കൂടാതെ ഒട്ടേറെ മുക്തകങ്ങളും. മ: 1505 നടുത്ത്.