ചരിത്ര പണ്ഡിതനും അദ്ധ്യാപകനുമാണ് എം.ആര്‍.രാഘവവാരിയര്‍. ഇടയ്ക്കല്‍ ഗുഹാപഠനങ്ങളിലെ ഒരു വിദഗ്ദനാണ്. പഴയ കുറുമ്പ്രനാട്ടില്‍, കൊയിലാണ്ടിക്കടുത്ത് ചേലിയയിലെ മണലില്‍ തൃക്കോവില്‍ വാരിയത്ത് വീട്ടില്‍ 1936ലാണ് ജനനം. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ എം.ഫില്‍ ഗവേഷണബിരുദവും കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് സാഹിത്യത്തില്‍ പി.എച്ച്ഡി.ബിരുദവും നേടി. 1959 മുതല്‍ 1972 വരെ ഹൈസ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. പിന്നീട് കാലിക്കറ്റ്
സര്‍വ്വകലാശാല ചരിത്രവകുപ്പില്‍ അദ്ധ്യാപകനായി. ലിപി വിജ്ഞാനീയം, കേരളചരിത്രം, പ്രാചീനഭാരതചരിത്രം എന്നിവയാണ് പ്രധാന പഠനമേഖലകള്‍. അനേകം എം.ഫില്‍, പി.എച്ച്.ഡി. വിദ്യാര്‍ത്ഥികളുടെ ഗവേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. തുടര്‍ന്ന് കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ വിസിറ്റിങ്ങ് പ്രൊഫസറായി.    ജപ്പാനീസ് ചരിത്രകാരനായ നെബ്രോ കരാഷിമയോടൊപ്പം രാഘവവാരിയര്‍ പന്തലായനി കൊല്ലം തുറമുഖത്തുനിന്നും അനേകം ചൈനീസ് ഉപകരണങ്ങള്‍ കണ്ടെടുത്തു. പന്തലായനിയില്‍ കച്ചവടത്തിനെത്തിയ ചൈനീസ് മുസ്‌ലീങ്ങള്‍ ഉപയോഗിച്ചിരുന്നവയാണെന്ന് കരുതുന്നു. പത്‌നി കെ.വി.ശാരദയും മകന്‍ ഡോ.രാജീവനും മകള്‍ ചിത്രയുമടങ്ങുന്നതാണ് കുടുംബം.

കൃതികള്‍
    അശോകന്റെ ധര്‍മ്മശാസനങ്ങള്‍ (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1974)
    വടക്കന്‍ പാട്ടുകളുടെ പണിയാല (വളളത്തോള്‍ വിദ്യാപീഠം 1983)
    കേരളീയത ചരിത്രമാനങ്ങള്‍ (വളളത്തോള്‍ വിദ്യാപീഠം 1991. രാജന്‍ഗുരുക്കളോടൊപ്പം)
    മധ്യകാലകേരളം: സമ്പത്ത്, സമൂഹം, സംസ്‌കാരം (ചിന്തപബ്ലിഷേഴ്‌സ് 1997).
    വായനയുടെ വഴികള്‍

പുരസ്‌കാരങ്ങള്‍
2013ലെ ഇടശ്ശേരി മെമോറിയല്‍ അവാര്‍ഡ് -മലയാളകവിത: ആധുനികതയും പാരമ്പര്യവും