1961 മെയ് 12-ാം തീയതി നെയ്യാറ്റിന്‍കര താലൂക്കില്‍ പൊഴിയൂര്‍ ദേശത്ത് കൃഷ്ണപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി ജനിച്ചു. 1988-ല്‍ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. തുടര്‍ന്ന് ഗവണ്‍മെന്റ് ലാ-കോളേജില്‍ ഗസ്റ്റ് ലക്ചററായും പ്രവ്യത്യുന്മുഖ സാകഷരതാ പദ്ധതിയില്‍ സൂപ്പര്‍വൈസറായും അനിമല്‍ വെല്‍ഫെയര്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീമതി ശാന്തി. മക്കള്‍: നൂപുര, ശലഭ. വിലാസം: സരസ്വതി ഭവന്‍, പൊഴിയൂര്‍ പി.ഒ, തിരുവനന്തപുരം.