ജീവചരിത്രകാരന്‍, ഗദ്യകാരന്‍

ജനനം: 1931
വിലാസം: കാലടി, എറണാകുളം
ബി.എ ബിരുദവും ലൈബ്രറി സയന്‍സില്‍ ഡിപ്ലോമയും നേടിയ ശേഷം കാലടി ശ്രീശങ്കര കോളേജില്‍ അല്പകാലം ലൈബ്രേറിയനായിരുന്നു. പിന്നീട് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി. റേഡിയോ ഗ്രാമരംഗം ചീഫ് ഓര്‍ഗനൈസറുമായി. ആകാശവാണിയില്‍ ഡെപ്യൂട്ടേഷനിലാണ് ജോലി നോക്കിയത്. ഉപന്യാസം, ദേശീയ നേതാക്കളുടെ ജീവചരിത്രക്കുറിപ്പുകള്‍ തുടങ്ങിയവ വഴിയാണ് അദ്ദേഹം പ്രസിദ്ധനായത്. ലൈബ്രറികളുടെ ശാസ്ത്രീയ വശവും അദ്ദേഹം പ്രതിപാദിച്ചു. കുറെ കഥകളും കവിതകളും എഴുതി.

കൃതികള്‍

ഉപന്യാസങ്ങളിലൂടെ,
ഗ്രന്ഥാലയ ശാസ്ത്രം,
നവഭാരതശില്പികള്‍