1963ല്‍ ജനിച്ചു. അച്ഛന്‍:വാസുദേവന്‍നമ്പൂതിരി, അമ്മ: പാര്‍വ്വതി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കത്തന്നെ ആനുകാലികങ്ങളില്‍  ഫീച്ചറുകളും കഥകളും എഴുതിത്തുടങ്ങി. 1985ല്‍ 'ദൈവം' എന്ന കഥയ്ക്ക് കാരൂര്‍ അവാര്‍ഡ് ലഭിച്ചു. കഥാസമാഹാരങ്ങളും നോവലുകളുമായി പതിനഞ്ചു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1984ല്‍ 'ഈയാഴ്ച' വാരികയുടെ എഡിറ്ററായും 1985മുതല്‍ 2001വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ മാഗസിന്‍ അസിസ്റ്റന്റ്  എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇപേ്പാള്‍ തിരുവനന്തപുരത്ത് പനോരമ ടെലിവിഷന്റെ ഡയറക്ടറാണ്. പ്രശസ്തങ്ങളായ ഹിന്ദുസ്ഥാന്‍ മിറന്‍ അവാര്‍ഡ് (1995), കേരള യൂണവേഴ്‌സിറ്റി യൂണിയന്‍ ഗ്യാലപ്പ് പോള്‍ അവാര്‍ഡ്(2003), കേരള ഫിലിം  ക്രിട്ടിക്‌സ് സ്വര്‍ണ്ണമെഡല്‍(2004), നാഗാര്‍ജ്ജുന ഔഷധ വൃകേഷാപാസനാ പുരസ്‌കാരം, ഫിലിം ഓഡിയന്‍സ് കൗണ്‍സില്‍ അവാര്‍ഡ്(2005), എന്നിവ നേടി.  കേരള സാഹിത്യ അക്കാദമിയുടെ ഭരണസമിതി അംഗമാണ്. ഭാര്യ:ഗിരിജ, മകള്‍: വര്‍ഷ. വിലാസം: പനോരമ ടെലിവിഷന്‍, ചെട്ടികുളങ്ങര, തിരുവനന്തപുരം- 695001