കൊല്‌ളൂര്‍ പ്രദാനം
ചെയ്യുന്ന മുഖ്യ
അനുഭൂതി അതിന്റെ
വശ്യമായ പ്രകൃതി
അനുഭവമാണ്. ഇന്ത്യന്‍
സങ്കല്‍പ്പത്തില്‍ പ്രകൃതി
തന്നെയാണ് ദേവത.
യാത്ര തന്നെയാണ്
മുക്തി.

കൊല്‌ളൂര്‍ മൂകാംബിക
ക്ഷേത്രത്തില്‍ നിന്ന്
പര്‍വ്വതരാജാവായ
കുടജാദ്രിയെ
നോക്കിനില്‍ക്കുമ്പോള്‍
സാഹസിക
സഞ്ചാരികള്‍ക്കല്‌ളാതെ
സാധാരണയാത്രികര്‍ക്ക്
അവിടെ
എത്തിപെ്പടാനാവുമോ
എന്ന സംശയം തോന്നാം.
പര്‍വ്വതനിരകളുടെ
ശ്രേണികളില്‍
ശിരസ്‌സുയര്‍ത്തി
പ്രശാന്തമായ
ഏകാന്തതയില്‍ കുടജാദ്രി.
ശങ്കരാചാര്യര്‍ തൊട്ടുള്ള
ഋഷിവര്യന്മാരുടെ
തപോഭൂമി.
ഔഷധങ്ങളും
മഹാവൃക്ഷങ്ങളും
പക്ഷിജാലങ്ങളും,
സസ്യജീവികളും,
അരുവികളും,
പുല്‍മേടകളുമെല്‌ളാം
നിറഞ്ഞ കുടജാദ്രിക്ക് ആ
പേരുവീണത് കുടജം
എന്നു പേരുള്ള ഔഷധ
സസ്യത്തിന്റെ
സമൃദ്ധിമൂലം.