1953ല്‍ അയ്മനത്ത് ജനിച്ചു. കോട്ടയം സി. എം. എസ്. കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ, 1972ല്‍ മാതൃഭൂമി വിഷുപതിപ്പ് സാഹിത്യമത്സരത്തില്‍ ഒന്നാം സമ്മാനം നേടി. 'ക്രിസ്മസ് മരത്തിന്റെ വേര്' എന്ന കഥയ്ക്കായിരുന്നു സമ്മാനം. പില്‍ക്കാലത്ത് നീണ്ട ഇടവേളകള്‍ വിട്ട് എഴുതിയ കുറച്ചു മാത്രം കഥകള്‍. ക്രിസ്മസ മരത്തിന്റെ വേര്' എന്ന പേരില്‍ ഏകകഥാസമാഹാരം. ജോണിന്റെ ഓര്‍മ്മകളുടെ പുസ്തകമാണ് 'എന്നിട്ടുമുണ്ട് താമരപ്പൊയ്കകള്‍' എന്നത്. സ്വന്തം നാടായ അയ്മനത്തെയും കോട്ടയത്തെയും താന്‍ നടത്തിയ ദേശാടനങ്ങളെയും കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കേന്ദ്രസര്‍ക്കാരിന്റെ ഓഡിറ്റ് വകുപ്പില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായി വിരമിച്ചു.

കൃതികള്‍

    ക്രിസ്മസ് മരത്തിന്റെ വേര്
    എന്നിട്ടുമുണ്ട് താമരപ്പൊയ്കകള്‍
    ചരിത്രം വായിക്കുന്ന ഒരാള്‍
    ഒന്നാം പാഠം ബഹിരാകാശം