അദ്ധ്യാപകനും കവിയുമായിരുന്ന പൊഴിക്കര എന്‍. ചന്ദ്രശേഖരപിളളയുടെയും എന്‍. സരസമ്മ അമ്മയുടെയും മകനായി കൊല്ലം ഉളിയക്കോവിലില്‍ ജനിച്ചു. കൊല്ലം എസ്. എന്‍ കോളേജ്, കേരള യൂണിവേഴ്‌സിററി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഈനാട് ദിനപത്രത്തില്‍ സബ് എഡിററര്‍, കലാപം ലിറ്റില്‍ മാഗസിന്‍, ജോബ് ന്യൂസ് ദ്വൈവാരിക, ട്രാവല്‍ ടൂറിസ്റ്റ് ഗൈഡ് എന്നിവയുടെ സ്ഥാപക ചീഫ് എഡിറ്റര്‍. 1996ല്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേര്‍ന്നു. മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, വയനാട്, ഇടുക്കി, ന്യൂ ഡല്‍ഹി കേരളാ ഹൌസ് തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും, തൊഴില്‍ വകുപ്പ്, ലോട്ടറി വകുപ്പ് എന്നിവിടങ്ങളില്‍ പബ്ലിസിററി ഓഫീസറായും ജോലി നോക്കി. മലയാളം മിഷന്‍ ഡല്‍ഹി സെക്രട്ടറിയായും, സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2012 നവംബറില്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. ഇപ്പോള്‍ സ്‌മോള്‍ പീരിയോഡിക്കല്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ഓഫ് കേരള, കേരള ചരിത്ര ഗവേഷണ കേന്ദ്രം, കേരള അഗ്രികള്‍ചര്‍ ക്ലബ് എന്നിവയുടെ ജനറല്‍ സെക്രട്ടറി.

രചനകള്‍

    അന്വേഷണത്തിന്റെ അവസാനം (നോവല്‍)
    ഊട്ടി (നോവല്‍)
    ശ്രീവിഷാദം (തിരക്കഥ)
    കഥ 86 (കഥകള്‍)
    അനുരാധയും മുട്ടത്തുവര്‍ക്കിയും (കഥകള്‍)
    ദേവപ്രയാഗ (നോവല്‍)
    ദേവഭൂമി ഉത്തരാഞ്ചല്‍ (യാത്രാവിവരണം)
    ജനറല്‍ നോളജ് (GK)
    ഹരിശ്രീ ട്രാവല്‍ & ടൂറിസ്‌ററ് ഗൈഡ് (സുധ ഉണ്ണിക്കൃഷ്ണനുമായി ചേര്‍ന്ന്)
    അമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍
    പ്രസവരക്ഷ
    ഹെപ്പറൈറററിസ് ബി (മഞ്ഞപ്പിത്ത കരള്‍ രോഗം) സത്യവും മിഥ്യയും
വിലാസം : ചെപ്പിളയില്‍ ഹൌസ്, മാതൃക നഗര്‍ 127, ഉളിയക്കോവില്‍ പി. ഒ., കൊല്ലം  691019
Email  : unniprd@gmail.com
Mobile  : +91 9947334711