ഗോവിന്ദനാശാന്‍
മരണം     1997 മാര്‍ച്ച് 17
    ഗോവിന്ദനാശാന്‍ എന്നറിയപ്പെട്ടിരുന്ന കെ.കെ. ഗോവിന്ദന്‍ ആദ്യകാല ദളിത് എഴുത്തുകാരില്‍ ഒരാളാണ്. പത്തനംതിട്ട ജില്ലക്കാരനായ അദ്ദേഹം തിരുവനന്തപുരത്ത് ഏജീസ് ഓഫീസില്‍ താഴ്ന്ന തട്ടിലുള്ള ജീവനക്കാരനായിരുന്നു. മറ്റു കൃതികള്‍ 'ദുരവസ്ഥയിലെ പ്രമേയം', 'അപ്രശസ്തര്‍' എന്നിവയാണ്. 1997 മാര്‍ച്ച് 17ന് അദ്ദേഹം അന്തരിച്ചു. തിരുവിതാംകൂറിന്റെ ജനപ്രതിനിധിസഭയായിരുന്ന ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കുറുമ്പന്‍ ദൈവത്താന്റെ ജീവചരിത്രം പുനഃപ്രസിദ്ധീകരിക്കാന്‍ പ്രയത്‌നിച്ച ഒരു വ്യക്തിയായിരുന്നു ഗോവിന്ദന്‍. തിരുവിതാംകൂര്‍ ഹിന്ദു പുലയസമാജത്തിന്റെ പ്രസിഡന്റും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കുഞ്ഞന്‍ ദൈവത്താനാണ് 1929ല്‍ ചെങ്ങന്നൂരിലെ ജോണ്‍ മെമ്മോറിയല്‍ പ്രസ്സില്‍ നിന്ന് കുറുമ്പന്‍ ദൈവത്താന്റെ ജീവചരിത്രം ഒരു ചെറിയ പുസ്തകമായി ആദ്യമായി പ്രസിദ്ധീകരിച്ചത്.