മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു ടി.എന്‍. ഗോപകുമാര്‍. നീലകണ്ഠശര്‍മ്മയുടേയും തങ്കമ്മയുടേയും മകനായി 1957 ല്‍ ശുചീന്ദ്രത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ആംഗലസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. മധുര സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പി.ജി. മാതൃഭൂമി,മാധ്യമം ദിനപ്പത്രം, ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. ഗോപകുമാര്‍ സംവിധാനവും അവതരണവും നിര്‍വഹിച്ചു. ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ജീവന്‍ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഭാര്യ: ഹെദര്‍. മക്കള്‍: ഗായത്രി, കാവേരി. 2016ല്‍ അന്തരിച്ചു.

കൃതികള്‍

    കൂടാരം
    ശുചീന്ദ്രം രേഖകള്‍
    മുനമ്പ്
    കണ്ണകി
    ശൂദ്രന്‍
    വോള്‍ഗാ തരംഗങ്ങള്‍
    ത്സിംഗ് താവോ

പുരസ്‌കാരങ്ങള്‍

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം -'കണ്ണാടി
സംസ്ഥാന പുരസ്‌കാരം -'വേരുകള്‍'
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം-'ശുചീന്ദ്രം രേഖകള്‍'
2009 ലെ സുരേന്ദ്രന്‍ നീലേശ്വരം -'ശുചീന്ദ്രം രേഖകള്‍'