നാടകകൃത്തും നാടകസംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് പി.ആര്‍. ചന്ദ്രന്‍. ചന്ദ്രന്റെ നിരവധി നാടകങ്ങള്‍ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലെ പുസ്തകങ്ങളായിരുന്നു. നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കെ.എസ്.ആര്‍.ടി.സി. യില്‍ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച് ഡി.ടി.ഒ. ആയി വിരമിച്ചു. 1970-80 കാലഘട്ടത്തില്‍ സ്റ്റേജ്, റേഡിയോ നാടകങ്ങളിലൂടെ സ്വന്തമായ തട്ടകമൊരുക്കി. അക്കല്‍ദാമ, അഹല്യ, തടവുകാര്‍ എന്നീ കൃതികള്‍ വിവിധ സര്‍വകലാശാലകള്‍ പാഠപുസ്തകങ്ങളാക്കി. ഇതില്‍ അക്കല്‍ദാമ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തു. അക്കല്‍ദാമ, മിഥ്യ, അഹല്യ എന്നീ നാടകകൃതികള്‍ ചലച്ചിത്രങ്ങളായി. കാമം ക്രോധം മോഹം എന്ന പേരിലാണ് മിഥ്യ തിയേറ്ററുകളിലെത്തിയത്. നടനും നിര്‍മ്മാതാവുമായ മധുവാണ് അക്കല്‍ദാമയും കാമം ക്രോധം മോഹവും സംവിധാനം ചെയ്തത്.

കൃതികള്‍

    അക്കല്‍ദാമ
    അവനെ ക്രൂശിക്ക
    ദി ഗ്യാപ്പ്
    സാലഭഞ്ജിക
    തീരം തേടുന്ന തിരകള്‍
    ജ്വാല
    വിസ്മൃതി
    ജ്വാലാമുഖികളുടെ സംഘഗാനം
    തടവുകാര്‍
    തമസോമാ
    സത്യം ശിവം സുന്ദരം
    ഹരിശ്രീ
    അലഞ്ഞു തിരിയുന്ന ആത്മാവ്
    ഉണര്‍ന്ന ജീവിതം
    കണ്ണാടി,
    സെക്‌സ് 21,
    അപ്രിയ സത്യം
    അഹല്യ

പുരസ്‌കാരങ്ങള്‍

    കേന്ദ്രസാംസ്‌ക്കാരിക വകുപ്പിന്റെ ഗവേഷണപഠനങ്ങള്‍ക്കുള്ള സീനിയര്‍ ഫെലോഷിപ്പ്
    കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
    കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്