മലയാളകവിയും, നാടകകൃത്തും, ബാലസാഹിത്യകാരനുമാണ് ഡോ. തേവന്നൂര്‍ മണിരാജ്. വിവിധ സാഹിത്യ ശാഖകളില്‍ 45 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1980 ല്‍ പ്രശസ്ത താരങ്ങളെ ഉള്‍പ്പെടുത്തി സ്വന്തമായി 'വെടിക്കെട്ട്'എന്ന സിനിമ നിര്‍മ്മിച്ചു. പുല്‍പ്പള്ളിയില്‍ സി.കെ. രാഘവന്‍ മെമ്മോറിയല്‍ ബി.എഡ്. കോളേജ് പ്രിന്‍സിപ്പലായിരുന്നു. കൊല്ലം ജില്ലയില്‍ ആയൂരില്‍ തേവന്നൂര്‍ എന്ന സ്ഥലത്ത് ജനിച്ചു. 34 വര്‍ഷം അധ്യാപകനായി ജോലിചെയ്തു.ചേളന്നൂര്‍ ശ്രിനാരായണ ബിഎഡ് കോളേജിലും പേരാമ്പ്ര മദര്‍ തെരേസാ കോളേജിലും പ്രിന്‍സിപ്പലായിരുന്നു.

കൃതികള്‍

അഗ്‌നിശാല (നാടകം)

ഗുഹന്‍ തോണി തുഴയുമ്പോള്‍

പുരസ്‌കാരങ്ങള്‍

    'അക്ഷരകളരി' യുടെ 2011 ലെ ബാലസാഹിത്യ പുരസ്‌കാരം-ഗുഹന്‍ തോണി തുഴയുമ്പോള്‍'
    ദലിത് സാഹിത്യ അക്കാദമിയുടെ ദേശീയ പുരസ്‌കാരം
    കേരള ലത്തീന്‍ കത്തോലിക്ക ഐക്യവേദി വിശിഷ്ടസേവന പുരസ്‌കാരം
    അമേരിക്കന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ അവാര്‍ഡ്
    മികച്ച അധ്യാപക അവാര്‍ഡ്, അധ്യാപക പ്രതിഭ അവാര്‍ഡ്
    കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം