നടുവം കവികള്‍ എന്ന പേരില്‍ മലയാളസാഹിത്യലോകത്ത് അറിയപ്പെടുന്ന നടുവത്ത് അച്ഛന്‍ നമ്പൂതിരിയും (1841) നടുവത്ത് മഹന്‍ നമ്പൂതിരിയും (1868) ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്രത്തിനടുത്തുള്ള നടുവം ഇല്ലത്ത് ജനിച്ചു. പച്ചമലയാളപ്രസ്ഥാനത്തിനു തുടക്കം കുറിച്ച അന്നത്തെ കൊടുങ്ങല്ലുര്‍ കളരിയില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണ് ഇവര്‍ക്കുള്ളത്. മലയാളത്തിലെ ക്ലാസ്സിക്ക് കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്ന എഴുത്തച്ഛന്റെയും റൊമാന്റിക്ക് കാലഘട്ടമായ കുമാരനാശാന്റെയും കാലഘട്ടത്തെ ബന്ധിപ്പിക്കുന്നവരാണ് നടുവം കവികള്‍.

കൃതികള്‍

ഭഗവത് ദൂത്
അഷ്ടമിയാത്ര
ശൃംഗേരി യാത്ര
അക്രൂരഗോപാലം
സാരോപദേശം
ഘോഷയാത്ര
ഗൂരുവായൂരപ്പനും പിഷാരിക്കലമ്മയും
കാവ്യകലശങ്ങള്‍
സന്താനഗോപാലം
മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം
മഹാത്മാഗാന്ധി