മല്ലിക.കെ. ആര്‍

ജനനം: 1958 മെയ് 24 ന് കൊല്ലം ജില്ലയില്‍ തിരുമുല്ലവാരത്ത്

മാതാപിതാക്കള്‍: രാജമ്മയും എന്‍. കൃഷ്ണനും

കൊട്ടിയം സി. എഫ്. ഹൈസ്‌ക്കൂള്‍, കൊല്ലം ഫാത്തിമ മാതാനാഷണല്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ പ്രൂഫ് സെക്ഷനില്‍ ജോലി ചെയ്യുന്നു.
കോളേജ് വിദ്യാഭ്യാസത്തിനിടെ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്റര്‍ കോളേജിയറ്റ് മത്സരത്തില്‍ കഥയ്ക്കു സമ്മാനം നേടി.

കൃതികള്‍

നാവ്
സമാന്തരം
മായാമാളവഗൗള
നിറങ്ങള്‍ക്കപ്പുറം
വളയം
അമ്മ

അവാര്‍ഡ്

ഗൃഹലക്ഷ്മിയുടെ പുരസ്‌കാരം
അബുദാബി ശക്തി അവാര്‍ഡ്