കോട്ടയം ആസ്ഥാനമായ ഡി.സി. ബുക്‌സ് എന്ന സ്വകാര്യ പുസ്തകശാലയുടെ ഉടമയാണ് രവി ഡി.സി. ഡി.സി. ബുക്‌സ് സ്ഥാപകനായ ഡി.സി. കിഴക്കേമുറിയുടെ മകനാണ് രവി. കോട്ടയം ജില്ലയിലെ മുട്ടമ്പലമാണു രവിയുടെ സ്വദേശം. അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സില്‍ നിന്നും എം.ബി.എ. ബിരുദം നേടി. പിന്നീട് ഡി.സി. സ്‌കൂള്‍ ഓഫ് മാനേജ് മെന്റ് ആന്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും ചീഫ് ഫസിലിറ്റേറ്ററുമായി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.സി. മീഡിയ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ. മികച്ച യുവ പ്രസാധകനുള്ള എഫ്.ഐ.പി. അവാര്‍ഡ്, മികച്ച സംരംഭകനുള്ള പുരസ്‌കാരം എന്നിവ രവിക്ക് ലഭിച്ചിട്ടുണ്ട്.