ചരിത്ര പണ്ഡിതനും അദ്ധ്യാപകനും സ്വാതിതിരുനാള്‍ മ്യൂസിയം ഡയറക്ടറുമാണ് ഡോ. എം.ജി. ശശിഭൂഷണ്‍(ജനനം: 1 ജനുവരി 1951).പ്രൊഫ.എസ്.ഗുപ്തന്‍നായരുടെ മകനാണ്. മലയാളമനോരമ, മാതൃഭൂമി ദിനപത്രങ്ങളില്‍ സബ് എഡിറ്ററായും 18 വര്‍ഷം കോളജ് അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. കേരളീയ കലയെയും സംസ്‌കാരത്തെയും കുറിച്ച് നിരവധി ലേഖനങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതി. മുന്നൂറോളം ക്ഷേത്രങ്ങളിലെ ചുവര്‍ചിത്രങ്ങളെയും ശില്പങ്ങളെയും കുറിച്ചും കേരളത്തിലെ സര്‍പ്പക്കളങ്ങള്‍, കളമെഴുത്തുപാട്ടുകള്‍ എന്നിവയെക്കുറിച്ചും പഠനം നടത്തി. കേരള ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം, എന്നിവയിലും ന്യൂമിസ്മാറ്റിക് സൊസൈറ്റി ഒഫ് ഇന്ത്യയിലും എക്‌സി. കമ്മിറ്റി അംഗമായിരുന്നു. ശ്രീശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലും കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലും ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗവും കേരള സാക്ഷരതാ മിഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

കൃതികള്‍

    ഉറവുകള്‍
    കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍
    മ്യൂറല്‍സ് ഓഫ് കേരള (മോണോഗ്രാഫ്)
    ചരിത്രംകുറിച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രം
    കേരളീയരുടെ ദേവതാസങ്കല്പം
    ഗംഗ മുതല്‍ കാവേരി വരെ