സംപ്രീത

ജനനം: 1983 ല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട്

1983 ല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് ജനിച്ചു. കോങ്ങാട് ജി. യു. പി. സ്‌കൂള്‍, കടമ്പഴിപ്പുറം ഹൈസ്‌കൂള്‍, കോങ്ങാട് കെ. പി. ആര്‍. പി. ഹൈസ്‌കൂള്‍, ശ്രീകൃഷ്ണപുരം വി. ടി ഭട്ടതിരിപ്പാട് കോളേജ്, ചങ്ങനാശ്ശേരി എന്‍. എസ്. എസ്. കോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ്, തൃശ്ശൂര്‍ പി. ജി. സെന്റര്‍, കൊടുവായൂര്‍ ഹോളി ഫാമിലി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഗവേഷണ വിദ്യാര്‍ത്ഥിയാണ്. കാവ്യവേദികളില്‍ പങ്കെടുക്കുന്നു. കവിതകളും ലേഖനങ്ങളും എഴുതുന്നു.

കൃതികള്‍

ഇലയിടം
സൂചിമുല്ലകള്‍ സാക്ഷി

അവാര്‍ഡുകള്‍

ഡോ. കെ. ദാമോദരന്‍ സ്മാരക കവിതാ അവാര്‍ഡ്
അങ്കണം ടി. വി. കൊച്ചുബാവ സ്മാരക കവിതാ മത്സര സമ്മാനം