കെ. ബാലകൃഷ്ണക്കുറുപ്പ്, കോഴിക്കോട്ട് ചേവായൂര്‍ അംശം ദേശത്ത് കുനിയേടത്ത് 1927
ജനുവരി 20ന് ജനിച്ചു. അച്ഛന്റെ പേര് അരിക്കൊടി പറമ്പത്ത് നാരായണന്‍ അടിയോടി. അമ്മ
കുനിയേടത്ത് ചെറിയമ്മമ്മ. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ കുറുപ്പ് കമ്മ്യൂണിസ്റ്റ്
അനുഭാവിയായി. കേരളത്തില്‍ കമ്മ്യൂണിസത്തിന്റെ സ്ഥാപകനേതാക്കളായ കെ. ദാമോദരന്‍,
പി. കൃഷ്ണപിള്ള തുടങ്ങിയവരുമായി ബന്ധപെ്പട്ടിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കവെ തന്നെ
നടത്തിയ രാഷ്ര്ടീയപ്രവര്‍ത്തനത്തിന്റെ ഫലമായി, പലതവണ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു.
പിന്നീട് ദേശാഭിമാനി പത്രത്തിന്റെ പത്രാധിപസമിതിയില്‍ അദ്ദേഹം എത്തി. എന്നാല്‍
അറുപതുകളില്‍ – ഒരുപകേ്ഷ പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ് ഇതിനു പ്രേരകമായിട്ടുണ്ടാവാം –
അദ്ദേഹം സജീവപാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിച്ചു. എന്നാലും ജീവിതാന്ത്യംവരെ കമ്മ്യൂണിസ്റ്റ്
ആശയങ്ങളുടെ ആരാധകന്‍ ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരിക്കവെ തന്നെ
കേളപ്പന്‍, കേശവമേനോന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ്‌സ് നേതാക്കളുമായും, പി.എ. കാസിം,
കെ.പി. മുഹമ്മദ് തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളും ആയും സൗഹൃദം പുലര്‍ത്തിയിരുന്നു.
    സാമാന്യം ദീര്‍ഘമായ രാഷ്ര്ടീയപ്രവര്‍ത്തനത്തിനുശേഷമാണ് അദ്ദേഹം വിദ്യാഭ്യാസകാര്യത്തില്‍
ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടുന്നത് അറുപതുകളിലാണ്.
തുടര്‍ന്ന് ബാംഗ്‌ളൂരിലെ ഇംഗ്‌ളീഷ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഭാഷാശാസ്ത്രത്തില്‍ പ്രത്യേക പരിശീലനം
നേടി. പിന്നീട് സാമ്പത്തിക ശാസ്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും എം.എ. ബിരുദം
കരസ്ഥമാക്കി. ഇതിനിടെ ബംഗാളില്‍ ആയിരുന്നപേ്പാള്‍ അദ്ദേഹത്തിന് ജോതിഷത്തില്‍ കമ്പം
കയറുകയും അതു നന്നായി പഠിക്കുകയും ചെയ്തു. തന്നെ സമീപിക്കുന്ന ജോതിഷവിശ്വാസികളെ
സമാധാനിപ്പിക്കാനാണ് ഈ വൈദഗ്ദ്യം ഉപയോഗിച്ചിരുന്നത്. ഒരിക്കലും സാമ്പത്തികനേട്ടത്തിന്
അതുപയോഗിച്ചിട്ടില്‌ള. വാരഫലം, മാതൃഭൂമി വാരാന്തപ്പതിപ്പില്‍ അദ്ദേഹം എഴുതിയിരുന്നു. 1970
കളില്‍ അദ്ദേഹം ദേശാഭിമാനിയില്‍ ധാരാളം എഴുതി. നെരുദയുടെ കവിതകളുടെ വിവര്‍ത്തനം
അക്കൂട്ടത്തില്‍പെടുന്നു. ദേശാഭിമാനി സ്റ്റഡിസര്‍ക്കിളില്‍ ആദ്യകാല പ്രവര്‍ത്തകനായിരുന്നു
ബാലകൃഷ്ണക്കുറുപ്പ്. കോഴിക്കോട് ബുക്ക്‌ളബ്ബുമായും അദ്ദേഹം ബന്ധപെ്പട്ടിരുന്നു. കുറേക്കാലം
ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററില്‍ അദ്ധ്യാപകനും ആയിരുന്നു. അദ്ധ്യാപകവൃത്തിയോടൊപ്പം പത്ര
പ്രവര്‍ത്തനവും തുടര്‍ന്നു. കുറുപ്പ് സ്വന്തമായി പ്രസിദ്ധപെ്പടുത്തിയതാണ് ഭാഗ്യം –
ജ്യോതിശാസ്ത്രവും അഭൗമ മനശ്ശാസ്ത്രവും പ്രതിപാദിക്കുന്ന മാസിക. അയ്യത്താന്‍ ഗോപാലന്റെ
ഓര്‍മ്മക്കായുള്ള വിദ്യാലയം സ്ഥാപിക്കുന്നതില്‍ പങ്കുവഹിച്ചു. ടി.വൈ.ദേവകിയെയാണ് അദ്ദേഹം
വിവാഹം കഴിച്ചത്. 2000 ഫെബ്രുവരി 23ന് അദ്ദേഹം മരിച്ചു.
    കാവ്യശിനുത്തിന്റെ മനശ്ശാസ്ത്രം, സ്ത്രീകളുടെ മനശ്ശാസ്ത്രം എന്നീ രണ്ടു പുസ്തകങ്ങള്‍,
മനശ്ശാസ്ത്രത്തില്‍ അദ്ദേഹത്തിനുള്ള അവഗാഹത്തിന്റെ തെളിവുകളാണ്. മനശ്ശാസ്ത്രത്തിന്റെ
പിന്‍ബലത്തോടെ കവിത അപഗ്രഥിക്കാന്‍ തുടങ്ങുന്നവര്‍ക്ക്, തീര്‍ച്ചയായും ആശ്രയിക്കാവുന്ന
ഗ്രന്ഥങ്ങളില്‍ ഒന്നാണ് കുറുപ്പിന്‍േറത്. പ്രസംഗവേദി മറ്റൊരു ഉപന്യാസസമാഹാരമാണ്. വാത്‌സ്യായ
നന്റെ കാമസൂത്രത്തിന് ഒരു വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കി. ശിവന്‍, ദേവി, സാംഖ്യം, യോഗം,
മന്ത്രം, കുണ്ഡലിനീശക്തി, ശ്രീചക്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പ്രൗഡപ്രബന്ധങ്ങളാണ്
ആര്‍ഷഭൂമിയിലെ ഭോഗസിദ്ധിയിലെ ഉള്ളടക്കം. 1998 ല്‍ കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍.
നമ്പൂതിരി എന്‍േറാവ്‌മെന്റ് അവാര്‍ഡ് ഇതിന് ലഭിച്ചു. 'കോഴിക്കോടിന്റെ ചരിത്രം, മിത്തുകളും
യാഥാര്‍ത്ഥ്യങ്ങളും' എന്ന കൃതി മരണാനന്തരം പ്രസിദ്ധീകൃതമായി.

കൃതികള്‍: പ്രസംഗവേദി, കാമസൂത്രം (വ്യാഖ്യാനം), ആര്‍ഷഭൂമിയിലെ ഭോഗസിദ്ധി, 'കോഴിക്കോടിന്റെ ചരിത്രം, മിത്തുകളുംയാഥാര്‍ത്ഥ്യങ്ങളും'