ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിന്‍. പ്രവാസിയായിരുന്ന ഇദ്ദേഹം ഇപ്പോള്‍ നാട്ടിലുണ്ട്. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയാണ് സ്വദേശം. ആനുകാലികങ്ങളില്‍ കഥകളും നോവലുകളും എഴുതുന്നു. യഥാര്‍ത്ഥ നാമം ബെന്നി ഡാനിയേല്‍. 'ആടു ജീവിതം' എന്ന നോവലിനു് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൃതികള്‍

    അബീശഗിന്‍
    പ്രവാചകന്മാരുടെ രണ്ടാം പുസ്തകം
    അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍
    ആടുജീവിതം
    മഞ്ഞവെയില്‍ മരണങ്ങള്‍
    അല്‍  അറേബ്യന്‍ നോവല്‍ ഫാക്ടറി
    മുല്ലപ്പു നിറമുള്ള പകലുകള്‍ (നോവലുകള്‍)

    യുത്തനേസിയ
    പെണ്‍മാറാട്ടം
    ഇ.എം.എസും പെണ്‍കുട്ടിയും
    മനുഷ്യന്‍ എന്ന സഹജീവി (കഥാസമാഹാരങ്ങള്‍)
    ഇരുണ്ട വനസ്ഥലികള്‍
    അനുഭവം ഓര്‍മ്മ യാത്ര
    ഒറ്റമരത്തണല്‍
    ഗ്രീന്‍ സോണിനു വെളിയില്‍ നിന്ന് എഴുതുമ്പോള്‍
    ഇരട്ട മുഖമുള്ള നഗരം (ലേഖനങ്ങള്‍)

പുരസ്‌കാരങ്ങള്‍

    അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം -യുത്തനേസിയ
    ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം -ബ്രേക്ക് ന്യൂസ്
    അറ്റ്‌ലസ്‌കൈരളി കഥാപുരസ്‌കാരം-പെണ്‍മാറാട്ടം, ഗെസാന്റെ കല്ലുകള്‍
    കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം-ആഡിസ് അബാബ
    അബുദാബി ശക്തി അവാര്‍ഡ്-ആടുജീവിതം
    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2009)-ആടു ജീവിതം
    നോര്‍ക്ക  റൂട്ട്‌സ് പ്രവാസി നോവല്‍ പുരസ്‌കാരം2010-ആടുജീവിതം
    പട്ടത്തുവിള കരുണാകരന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡ് 2012- ആടുജീവിതം
    നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്‌കാരം 2014 -മഞ്ഞവെയില്‍ മരണങ്ങള്‍
    പത്മപ്രഭാ പുരസ്‌കാരം-ആടുജീവിതം