തലപ്പിള്ളി സ്വരൂപത്തിന്റെ കുമാരപുരംശാഖയില്‍ 1893 മാര്‍ച്ച് 28
നാണ് കെ.കെ. രാജാ ജനിച്ചത്. മുഴുവന്‍ പേര് കുഞ്ചു എന്നാണ്. അച്ഛന്‍ മേലേടത്ത് നമ്പോതന്‍
നമ്പൂതിരി. അമ്മ കുമാരപുരത്തു കുഞ്ചുകുട്ടി തമ്പുരാട്ടി. രാജാവിന്റെ ചെറുപ്രായത്തില്‍ അമ്മ
മരിച്ചു. അതുകൊണ്ട് വളര്‍ത്തിയത് മുത്തശ്ശിയാണ്. കുട്ടനല്‌ളൂര്‍ കിഴക്കെപ്പാട്ടു വാരിയത്ത്
ശേഖരവാര്യര്‍ ആയിരുന്നു ആദ്യ ഗുരു. സംസ്‌കൃതത്തിലെ ഉപരിപാഠങ്ങള്‍ പഠിപ്പിച്ചത് മുങ്ങോടി
നീലകണ്ഠന്‍ നമ്പ്യാര്‍. തൃശ്ശൂരും, കുന്നംകുളത്തുമായിരുന്നു സ്‌ക്കൂള്‍ വിദ്യാഭ്യാസം. എട്ടാം
ക്‌ളാസുവരെ മാത്രമേ പഠിച്ചുള്ളൂ. അക്കാലത്ത് തമ്പുരാന്റെ ഗൃഹത്തില്‍ ഇടയ്‌ക്കൊക്കെ
എത്തിച്ചേരാറുള്ള കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ഈ കുട്ടിയുടെ ചില കവിതകള്‍
തിരുത്തിക്കൊടുക്കാറുണ്ട്. ഹൈസ്‌ക്കൂളിലെ അദ്ധ്യാപകരും തമ്പുരാന്റെ കാവ്യരചനാ കൗതുകത്തെ
പ്രോത്സാഹിപ്പിച്ചിരുന്നു. 1914ല്‍ രാജാ വടക്കെ കുറുപ്പത്തു കുഞ്ഞുലക്ഷ്മി അമ്മയെ വിവാഹം
ചെയ്തു. വിദ്വാന്‍ പരീക്ഷ ജയിച്ചു. തുടര്‍ന്ന് എറണാകുളത്ത് സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലും,
ഇരിഞ്ഞാലക്കുട സ്‌ക്കൂളിലും അധ്യാപകനായി. പരിഷത്തിന്റെ ഒന്നാംസമ്മേളനത്തില്‍ പങ്കെടുത്ത
അദ്ദേഹത്തിന്റെ കൂടി ഉത്സാഹത്തിലാണ് രണ്ടാം സമ്മേളനം തൃശൂരില്‍ വച്ചു നടന്നത്. അധികം
താമസിയാതെ രാജാ ജോലി ഉപേക്ഷിച്ചു. പൈങ്കുളം കോണാനത്തു ലക്ഷ്മിക്കുട്ടി അമ്മയെ
വിവാഹം ചെയ്തു. സാമ്പത്തിക കേ്‌ളശങ്ങള്‍ ധാരാളമായി ഉണ്ടായപേ്പാള്‍, അദ്ദേഹം നാടുവിട്ടു.
അലഞ്ഞുനടന്ന,് പൊള്ളാച്ചിക്കടുത്ത് വൈത്തംപാളയത്തെത്തി. അവിടെ മുരുകപ്പമുതലിയാര്‍
എന്നൊരാളുടെ തോട്ടം കാര്യസ്ഥനായും വീട്ടില്‍ ട്യുഷന്‍ മാസ്റ്ററായും ജോലി ചെയ്തു. തിരികെ
നാട്ടില്‍ വന്നപേ്പാള്‍, തൃശൂര്‍ സെന്റ് തോമസ് സ്‌ക്കൂളില്‍ അധ്യാപകനായി നിയമനം കിട്ടി.
ഇക്കാലത്താണ് ജോസഫ് മുണ്ടശേ്ശരിയുടെ സുഹൃത്താവുന്നത്. അദ്ദേഹം മൂന്നാമതൊരു വിവാഹം
കൂടി ചെയ്തിട്ടുണ്ട് – കൊല്‌ളങ്കോട്ടു കാമ്പ്രത്തു മഠത്തില്‍ മീനാക്ഷിയമ്മയെ. 1968 ഏപ്രില്‍ 6 ന്
കെ.കെ. രാജാ അന്തരിച്ചു.
    കവനകൗമുദിയിലാണ് രാജാവിന്റെ ആദ്യ കവിത പ്രസിദ്ധീകൃതമായത്, ക്ഷണികവൈരാഗ്യം
എന്ന കൃതി. തുടര്‍ന്നും കവനകൗമുദിയില്‍ പല കവിതകള്‍ എഴുതി. അത്തരം കവിതകളുടെ
സമാഹാരം ആണ് കവനകുസുമാഞ്ജലി. മറ്റു പ്രധാന കാവ്യസമാഹാരങ്ങളാണ് തുളസീദാമം,
വെള്ളിത്തോണി, ആശേ്‌ളഷം, ഹര്‍ഷാഞ്ജലി, മണ്ണും വിണ്ണും, വനാന്തസഞ്ചാരം, തീര്‍ത്ഥാടകന്‍,
മലനാട്ടില്‍, മുക്താവലി എന്നിവ. ഇവയിലെല്‌ളാം കൂടി ഇരുനൂറ്റിഅന്‍പതിലധികം കവിതകള്‍
വരും. മലയാളത്തിലെ ഗീതകങ്ങളില്‍ മികച്ച സ്ഥാനം ആണ് ഗീതകസമാഹാരമായ
വെള്ളിത്തോണിക്ക്. രാജാവിന്റെ ആത്മസുഹൃത്തായിരുന്ന തൈക്കാട്ടു വാസുദേവന്‍ മൂസിന്റെ
നിര്യാണത്തില്‍ അകംനൊന്ത് എഴുതിയ വിലാപകാവ്യമാണ് ബാഷ്പാഞ്ജലി. നമ്മുടെ
നിരൂപകന്മാര്‍ കണ്ണുനീര്‍ത്തുള്ളിയുടെ തൊട്ടടുത്ത സ്ഥാനമാണ് ബാഷ്പാഞ്ജലിക്കു
നല്കിയിട്ടുള്ളത്. ജീവിതത്തില്‍ മറവിക്കാരനും മനോരാജ്യക്കാരനും ആയിരുന്ന രാജാവിന്റെ
പ്രതിഭയുടെ ഏറ്റവും തിളങ്ങുന്ന രൂപം ആണ് ബാഷ്പാഞ്ജലിയില്‍ കാണുന്നത്.
അക്ഷരശേ്‌ളാകകമ്പക്കാരനായിരുന്ന തമ്പുരാന്‍ ഒട്ടേറെ ശേ്‌ളാകങ്ങളും എഴുതി,. കൂടാതെ
ദേവീസ്തവങ്ങളും. അദ്ദേഹത്തിന്റെ മരണശേഷം അവയില്‍ ചിലതെല്‌ളാം സമാഹരിച്ച് ദീപാരാധന
എന്നൊരു പുസ്തകം പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതയ്ക്ക് വര്‍ണ്ണത്തെളിമ
കുറയും. നേര്‍ത്ത ചായക്കൂട്ടുകളാണ് അദ്ദേഹത്തിനു പ്രിയം. ആസ്തിക്യബോധം, ലാളിത്യം,
ഭാരതീയ സംസ്‌കാരത്തോടുള്ള സ്‌നേഹാദരങ്ങള്‍ എന്നിവ ആ കവിതകളുടെ മുഖമുദ്രകളാണ്.
തീര്‍ത്ഥത്തിന്റെ പവിത്രതയാണ് അവ അനുഭവവേദ്യം ആക്കുന്നത്. തമ്പുരാന്റെ ഗദ്യലേഖനങ്ങളാണ്
സ്മൃതിമാധുര്യം. ഉതിര്‍മണികള്‍, ഭാഷാമുക്തകങ്ങള്‍ എന്ന് രണ്ടു ഗദ്യഗ്രന്ഥങ്ങള്‍കൂടി അദ്ദേഹം
രചിച്ചു. മലനാട്ടില്‍ എന്ന കാവ്യസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം
ലഭിച്ചിട്ടുണ്ട്.

കൃതികള്‍: വെള്ളിത്തോണി,മലനാട്ടില്‍, ബാഷ്പാഞ്ജലി(വിലാപകാവ്യം), സ്മൃതിമാധുര്യം. ഉതിര്‍മണികള്‍, ഭാഷാമുക്തകങ്ങള്‍