തൃശ്ശുരിനടുത്തുള്ള ഊരകത്ത് കുണ്ടൂര്‍ തറവാട്ടില്‍ 1861 ജൂണ്‍ 24 ന് (കൊ.വ. 1036 മിഥുനം
11) ജനിച്ചു. അച്ഛന്‍ കോമത്തു കൃഷ്ണമേനോന്‍. അമ്മ കല്യാണി അമ്മ. നാട്ടിലും മദിരാശിയിലും
ആയി വിദ്യാഭ്യാസം . പ്രസിഡന്‍സി കോളേജില്‍ നിന്നും 1882ല്‍ ബിരുദം നേടിയ ശേഷം
കോഴിക്കോട്ട് പോലീസ് ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനം പൂര്‍ത്തിയാക്കി. പിന്നീട് കൊച്ചി
പോലീസ് സൂപ്രണ്ട് ഓഫീസില്‍ ഹെഡ്ക്‌ളാര്‍ക്ക് ആയി. അല്പകാലമേ ആ ജോലി നോക്കിയുള്ളൂ.
പിന്നീട് പല താലൂക്കുകളിലും തഹസീല്‍ദാര്‍ ആയി സേവനം അനുഷ്ഠിച്ചു. ഉദ്യോഗത്തില്‍
അദ്ദേഹത്തിന് വലിയ താല്പര്യമൊന്നും തോന്നിയിരുന്നില്‌ള. പിന്നീട് കുറച്ചുകാലം പാലിയം സ്വത്തുക്കളുടെ മാനേജരായി പണിയെടുത്തു. പല്‌ളശേ്ശരി കോമത്തു കുട്ടിപ്പാറു അമ്മയെ ആണ് മേനോന്‍ വിവാഹം ചെയ്തത്. മേനോന്‍ 1936 ജൂലൈ 19 ന് (കൊ.വ. 1111 കര്‍ക്കിടകം 4) തൃശ്ശൂര്‍ വച്ച് മരിച്ചു. 1918ല്‍ അദ്ദേഹത്തിന് കൊച്ചിമഹാരാജാവ് കവിതിലകന്‍ എന്ന ബഹുമതി നല്കി.
    സംസ്‌കൃതത്തില്‍ സാമാന്യമായ അറിവുണ്ടായിരുന്ന കുണ്ടൂരിന്റെ രചനകള്‍ മുഴുവനും തന്നെ
മലയാളത്തില്‍ ആണ്. കോമപ്പന്‍, കണ്ണന്‍, പാക്കനാര്‍, കൊച്ചി ചെറിയ ശക്തന്‍തമ്പുരാന്‍
(പച്ചമലയാള കാവ്യങ്ങള്‍), സാംബന്‍, അജാമിളമോക്ഷം, അകവൂര്‍ ചാത്തന്‍, നാറാണത്തുഭ്രാന്തന്‍,
വടുതലനായര്‍, ഒരു രാത്രി ഒരു വിദ്യ, മറുകത്ത് (കാവ്യങ്ങള്‍), കിരാതം പതിന്നാലു വൃത്തം,
പൂതനാമോക്ഷം വഞ്ചിപ്പാട്ട്, സുന്ദോപസുന്ദോപാഖ്യാനം വഞ്ചിപ്പാട്ട് എന്നിവയാണ്
സ്വതന്ത്രരചനകള്‍. ഉപകോശ, ദ്രൗപദീഹരണം, രത്‌നാവലി തുടങ്ങി പല കൂട്ടുകവിതകളും അദ്ദേഹം
എഴുതി. കാളിദാസകൃതികള്‍ പരിഭാഷപെ്പടുത്തുന്നതില്‍ അദ്ദേഹം താല്പര്യവും വൈദഗ്ദ്ധ്യവും
കാണിച്ചു. മാളവികാഗ്നിമിത്രം. കുമാരസംഭവം, മേഘദൂതം, രഘുവംശം എന്നിവ വിവര്‍ത്തനം
ചെയ്തു. കൂടാതെ ധനഞ്ജയവിജയ വ്യായോഗം, ദൂതഘടോല്‍ക്കചവ്യായോഗം,
പുഷ്പബാണവിലാസം എന്നിവയും വിവര്‍ത്തനം ചെയ്തു. അധ്യാത്മരാമായണത്തിന്
വൃത്താനുവൃത്ത വിവര്‍ത്തനം തയ്യാറാക്കി- പ്രസിദ്ധീകരിച്ചിട്ടില്‌ള. ടാഗോറിന്റെ
ഗീതാഞ്ജലി ദ്രാവിഡവൃത്തത്തില്‍ (മഞ്ജരി) അദ്ദേഹം പരിഭാഷപെ്പടുത്തിയിട്ടുണ്ട്. കൊടുങ്ങല്‌ളൂര്‍
കളരിക്കാരനായ കുണ്ടൂര്‍, സി.പി. അച്യുതമേനോന്റെ സുഹൃത്തായിരുന്നു. അതുകൊ
ണ്ടുകൂടിയാവാം, സാഹിത്യരചന വെറും വെടിവട്ടമായിട്ടല്‌ള കുണ്ടൂര്‍ കരുതിയത്. പ്രാസപക്ഷപാതി
ആയിരുന്നു എങ്കിലും, പച്ചമലയാളകവിതാരചനയില്‍ അദ്ദേഹത്തെ വെല്‌ളുന്ന മറ്റൊരു പ്രതിഭ
നമുക്കില്‌ള.
കൃതികള്‍:  കോമപ്പന്‍, കണ്ണന്‍, പാക്കനാര്‍, കൊച്ചി ചെറിയ ശക്തന്‍തമ്പുരാന്‍
(പച്ചമലയാള കാവ്യങ്ങള്‍), സാംബന്‍, അജാമിളമോക്ഷം, അകവൂര്‍ ചാത്തന്‍, നാറാണത്തുഭ്രാന്തന്‍,
വടുതലനായര്‍, ഒരു രാത്രി ഒരു വിദ്യ, മറുകത്ത് (കാവ്യങ്ങള്‍), കിരാതം പതിന്നാലു വൃത്തം,
പൂതനാമോക്ഷം വഞ്ചിപ്പാട്ട്, സുന്ദോപസുന്ദോപാഖ്യാനം വഞ്ചിപ്പാട്ട്
(സ്വതന്ത്രരചനകള്‍.)