കൊടുങ്ങല്‌ളൂര്‍ കോവിലകത്ത് 1864 സെപ്തംബര്‍ 19 ന് (കൊ.വ. 1040 കന്നി 4-ാ0 തീയതി
അശ്വതി) ജനിച്ചു. പിതാവ് വെണ്‍മണി അച്ഛന്‍ നമ്പൂതിരി (പരമേശ്വരന്‍). അമ്മ
കുഞ്ഞിപ്പിള്ളത്തമ്പുരാട്ടി. കുഞ്ഞിക്കുട്ടന്‍ എന്നത് ഓമനപേ്പരാണ്. ശരിപേര് രാമവര്‍മ്മ.
കുലഗുരുവായ വിളപ്പില്‍ ഉണ്ണി ആശാനോട് ബാലപാഠം പഠിച്ചു. ഗോദവര്‍മ്മ തമ്പുരാനാണ്
കാവ്യങ്ങള്‍ പഠിപ്പിച്ചത്. കുഞ്ഞിരാമവര്‍മ്മ തമ്പുരാനാണ് വ്യാകരണം പഠിപ്പിച്ചത്. തര്‍ക്കവും
ജ്യോതിഷവും യഥാക്രമം കുഞ്ഞന്‍തമ്പുരാനോടും, കൊച്ചുതമ്പുരാട്ടിയോടും പഠിച്ചു. അവയില്‍
വലിയ താല്പര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്‌ള. നിരവധി പണ്ഡിതന്മാരും കവികളും ചേര്‍ന്ന
കൊടുങ്ങല്‌ളൂര്‍ കളരി, തമ്പുരാന്റെ അരങ്ങും അണിയറയും ആയി. 21-ാ0 വയസ്‌സില്‍ കോയിവള്ളി
പാപ്പി അമ്മയെ തമ്പുരാന്‍ വിവാഹം ചെയ്തു. പതിനെട്ടുവര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശേഷം
ആ സ്ത്രീ മരിച്ചു. സംഗീതവിദുഷി ആയ വടക്കെ കുറുപ്പത്തു കിഴക്കെ സ്രാമ്പിക്കല്‍ കുട്ടിപ്പാറു
അമ്മയെ അദ്ദേഹം വിവാഹം ചെയ്തു. അവര്‍ ആറു വര്‍ഷം കഴിഞ്ഞു മരിച്ചു. ഇതിനിടെ 1892ല്‍
സാമൂതിരിക്കോവിലകത്തെ ശ്രീദേവി ത്തമ്പുരാട്ടിയേയും അദ്ദേഹം വിവാഹം ചെയ്തിരുന്നു.
    കേരളത്തില്‍ എല്‌ളായിടത്തും സുഹൃത്തുക്കളുണ്ടായിരുന്നു തമ്പുരാന്. അവിടെയൊക്കെ അദ്ദേഹം
ചുറ്റിക്കറങ്ങി. പകിരി എന്നൊരു കളിപേ്പരുകൂടി സുഹൃത്തുക്കള്‍ അദ്ദേഹത്തിനു നല്കിയിരുന്നു.
സാഹിത്യസമ്മേളനങ്ങള്‍, കവിതക്കളരികള്‍, പണ്ഡിതസദസ്‌സുകള്‍ – എല്‌ളായിടത്തും ആ
സാഹിതീഭക്തന്‍ എത്തി, കണ്ടു, കീഴടക്കി. ഗദ്യകാരന്‍, കവി, ചരിത്രഗവേഷകന്‍, വിവര്‍ത്തകന്‍,
പത്രാധിപര്‍ – ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ സിദ്ധി. സുഹൃത്തുക്കള്‍ക്ക് അദ്ദേഹം നിരവധി
കത്തുകള്‍ എഴുതി. അവയൊക്കെ ശേ്‌ളാകത്തിലാണ്. സമാഹരിക്കപെ്പട്ട കത്തുകളില്‍ത്തന്നെ
ആയിരത്തോളം ശേ്‌ളാകങ്ങള്‍. നാലഞ്ചിരട്ടി എങ്കിലും നഷ്ടപെ്പട്ടിരിക്കും. തമ്പുരാന്റെ ഒരു ചിത്രം
ഇതാണ.് 'തലനിറച്ചു കുടുമ, ഉള്ളു നിറച്ചു പഴമ, ഒച്ചപെ്പടാത്ത വാക്ക്, പുച്ഛം കലരാത്ത നോക്ക്,
നനുത്ത മെയ്യ്, കനത്ത ബുദ്ധി, നാടൊക്കെ വീട്, നാട്ടുകാരൊക്കെ വീട്ടുകാര'്.' 1913 ജനുവരി 22ന്
(കൊ.വ. 1088 മകരം 10) തമ്പുരാന്‍ അന്തരിച്ചു.
    സംസ്‌കൃതകൃതികള്‍, മലയാളകാവ്യങ്ങള്‍, രൂപകങ്ങള്‍, ഗാഥകള്‍, ഖണ്ഡകൃതികള്‍,
ശാസ്ത്രഗ്രന്ഥങ്ങള്‍, വിവര്‍ത്തനങ്ങള്‍, സമസ്യാപൂരണങ്ങള്‍, കവിതക്കത്തുകള്‍, ഉപന്യാസങ്ങള്‍
– നൂറിലധികം കൃതികളുടെ രചയിതാവാണ് തമ്പുരാന്‍. ജരാസന്ധവധം, കിരാതാര്‍ജ്ജുനീയം,
സുഭദ്രാഹരണം, ശ്രീശങ്കരഗുരുചരിതം തുടങ്ങിയവ ആണ് സംസ്‌കൃതകൃതികള്‍. ഭാഷാകൃതികളില്‍
ഒരു വിവാദത്തിന് തിരി കൊളുത്തിയ കൃതിയാണലേ്‌ളാ കവിഭാരതം. പാലുള്ളി ചരിതം,
തുപ്പല്‍കോളാമ്പി എന്നിവയും പ്രസിദ്ധി നേടി. തമ്പുരാന്റെ സന്ദേശകാവ്യമാണ് ഹംസസന്ദേശം –
മദിരാശിയില്‍നിന്നു ഹംസം എറണാകുളത്തേയ്ക്ക് തീവണ്ടിയിലാണ് വരുന്നത്. കംസന്‍ ഏറെ
പ്രസിദ്ധി നേടിയ ഖണ്ഡകാവ്യമാണ്. നാരായണാസ്ത്രദാനം, ഭീമയോഗം, യാത്രാദാനം,
ഭീഷ്മസമാധി, യുധിഷ്ഠിരശമം എന്നീ കൃതികള്‍ – കൃതിരത്‌നപഞ്ചകം – നമ്മുടെ ഖണ്ഡകാവ്യ
പ്രസ്ഥാനത്തിന്റെ ആരംഭകാലത്തെ മികച്ച രചനകളില്‍ പെടുന്നു. എരുവയില്‍ അച്യുതവാര്യര്‍,
കുലുക്കമില്‌ളാവൂര്‍, കൂടല്‍മാണിക്യം, ഉദയസിംഹന്‍, ഒരു കരാര്‍ തുടങ്ങി ഒരു ഡസനോളം
കഥാകാവ്യങ്ങള്‍ തമ്പുരാന്‍ എഴുതി. നല്‌ള ഭാഷ എന്നകഥാകാവ്യം മലയാളത്തിലെ അദ്യത്തെ
പച്ചമലയാളകൃതി ആണ്. അഷ്ടകങ്ങള്‍, സ്തവങ്ങള്‍, ഒറ്റശേ്‌ളാകങ്ങള്‍ ഇവ എത്ര എന്ന്
തീര്‍ച്ചപെ്പടുത്താന്‍ പ്രയാസം. ദ്രുത കവിതാമത്സരങ്ങളിലും തമ്പുരാന്‍ പങ്കെടുത്തുവന്നു. സ്യമന്തകം,
സന്താനഗോപാലം, സീതാസ്വയംവരം, ഗംഗാവതരണം തുടങ്ങിയ നാടകങ്ങള്‍, ഇപ്രകാരം
ദ്രുതകവിതാമത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ രചിച്ചവയാണ്. കേരളചരിത്രം തമ്പുരാന് എന്നും
ലഹരി ആയിരുന്നു. ചരിത്രത്തില്‍ അസംസ്‌കൃതവസ്തുക്കള്‍ സമാഹരിക്കുക, അദ്ദേഹത്തിന്
വിനോദമായിത്തീര്‍ന്നു. അങ്ങിനെ സമാഹരിച്ച നാട്ടുപുരാണങ്ങള്‍ കോര്‍ത്തിണക്കിയതാണ് കേരളം
എന്ന ചരിത്രകാവ്യം. വിവര്‍ത്തനത്തില്‍ മഹാത്ഭുതമായിരുന്ന ആ പ്രതിഭാശാലി, വ്യാസ'ാരതം
വൃത്താനവൃത്തം പരിഭാഷപെ്പടുത്തിയത് 874 ദിവസം കൊണ്ടാണ്. ഹരിശ്ചന്ദ്രോപാഖ്യാനം,
ഭാഗവതം (ചതുര്‍ത്ഥസ്‌കന്ധം വരെ) എന്നിവയും അദ്ദേഹം പരിഭാഷപെ്പടുത്തി. ഇംഗ്‌ളീഷ്
അറിയാവുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ആണ്. ഹാംലെറ്റ് പൂര്‍ണ്ണമായും ഒഥലേ്‌ളാ
കുറച്ചുഭാഗവും വിവര്‍ത്തനം ചെയ്തത്. ശുകസന്ദേശം, കോകിലസന്ദേശം എന്നിവയും തമ്പുരാന്‍
പരിഭാഷപെ്പടുത്തി. ശബ്ദാലങ്കാരം എന്ന കൃതി ഇതുവരെ പുസ്തകരൂപത്തില്‍ വന്നിട്ടില്‌ള.
രസികരഞ്ജിനി പത്രാധിപര്‍ ആയിരുന്ന കാലത്ത്, ചരിത്രസംബന്ധിയായ പല ലേഖനങ്ങളും
അതില്‍ എഴുതി. രണ്ടു ചെറുകഥകളും തമ്പുരാന്‍ എഴുതിയിരുന്നു.

കൃതികള്‍: കവിഭാരതം, പാലുള്ളി ചരിതം, തുപ്പല്‍കോളാമ്പി, കംസന്‍, കേരളം (ചരിത്രകാവ്യം), വ്യാസഭാരതം