എം.ആര്‍.കെ.സി.' എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ കുഞ്ഞിരാമമേനോന്‍ – ചെറിയ
കുഞ്ഞിരാമ മേനോന്റെ സംഗ്രഹമായ സി.കെ.ആര്‍.എം. മറിച്ചിട്ടാണ് എം.ആര്‍.കെ.സി. ഉണ്ടാക്കിയത്).
ജനിച്ചത് വളപട്ടണത്താണ്. 1882 ല്‍. അമ്മ ചെങ്കുളത്ത് നാരായണി അമ്മ. വീടിനടുത്ത് പുഴാതിയില്‍
കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ നടത്തിയിരുന്ന എഴുത്തുപള്ളിയില്‍ നിന്നു പ്രാഥമികവിദ്യാ'്യാസം നേടി.
നാലാം ക്‌ളാസ് ജയിച്ച ശേഷം രണ്ടു കൊല്‌ളം സംസ്‌കൃതം പഠിച്ചു. പന്ത്രണ്ടാം വയസ്‌സില്‍ കണ്ണൂര്‍
മുന്‍സിപ്പല്‍ സ്‌ക്കൂളില്‍ ഇംഗ്‌ളീഷ് പഠനം ആരം'ിച്ചു 1899 ല്‍ മദിരാശിയില്‍ നിന്നു അപ്പര്‍ സെക്കന്ററി
പരീകഷ ജയിച്ചു. 1900 ല്‍ മലബാര്‍ ജമ രജിസ്‌ട്രേഷന്‍ ഓഫീസില്‍ ഗുമസ്തന്‍. തുടന്ന് കോഴിക്കോട്ടു
റവന്യു ഡിപ്പാര്‍ട്ടുമെന്റില്‍ നാലുവര്‍ഷം ജോലി നോക്കി. ഇക്കാലത്ത് ഷോര്‍ട്ട്ഹാന്റ ്, ടൈപ്പ്‌റൈറ്റിംഗ്,
ബുക്ക്കീപ്പിംഗ് തുടങ്ങിയവ പഠിച്ചു. സര്‍വ്വേ, റവന്യുടെസ്റ്റുകള്‍ എന്നിവയും പാസായി. 1904 ല്‍
പുന്നത്തൂര്‍ രാജാവിന്റെ 'ൂമി പൊളിച്ചെഴുതുന്ന പ്രവൃത്തിയുടെ മേല്‍നോട്ടക്കാരനായി. അമ്മാവന്‍
നടത്തിയിരുന്ന കേരളപത്രിക പത്രം സാമ്പത്തിക കുഴപ്പത്തില്‍പെട്ട കാലമായിരുന്നു അത്.
എം.ആര്‍.കെ.സി. അതിന്റെ ചുമതല ഏറ്റെടുത്തു. അക്കാലത്ത് സര്‍ക്കാര്‍ സേവനത്തില്‍ നിന്നും
അവധിയെടുത്തിരുന്നു. പിന്നീട് മംഗളോദയം കമ്പനിയുടെ മാനേജര്‍ സ്ഥാനം സ്വീകരിച്ച്
തൃശുരിലായി താമസം. രായിരത്ത് അമ്മുക്കുട്ടി അമ്മയെ വിവാഹം ചെയ്തു. മംഗളോദയം
മാനേജരായപേ്പാള്‍ സര്‍ക്കാര്‍ ജോലി രാജിവച്ചു. 1912 – '30 വരെ മംഗളോദയവും ആയി
ബന്ധപെ്പട്ടിരുന്നു. 1920 നടുത്ത്, മംഗളോദയം കെട്ടിടത്തിന്റെ ഒരു 'ാഗം ഇടിഞ്ഞു വീണ് ഉണ്ടായ
അപകടത്തില്‍, എം.ആര്‍.കെ.സി.ക്ക് പരിക്കുപറ്റി. ഒരു കാല്‍ മുറിച്ചുകളയേണ്ടി വന്നു. 1933 ല്‍
അദ്ദേഹം തുടങ്ങിയ 'ാരതി മാസിക 1934 ല്‍ കുടുംബപത്രിക എന്ന വാരികയാക്കി. എങ്കിലും
സാമ്പത്തിക പ്രയാസങ്ങളാല്‍ അത് നിന്നുപോയി. തൃശൂരില്‍നിന്നു പുറപെ്പട്ടിരുന്ന കേരളന്‍
ദിനപത്രത്തിലും പത്രാധിപര്‍ എന്ന നിലയില്‍ സേവനം അനുഷ്ഠിച്ചു. കുറെനാള്‍
''സഹകരണപ്രബോധിനി'' മാസികയുടെ പത്രാധിപത്യവും വഹിച്ചു. 1939 ആഗസ്റ്റ് 20 ന് (കൊ.വ.1115
ചിങ്ങം 4) എം.ആര്‍.കെ.സി. മരിച്ചു.
ഗദ്യകാരന്‍, കഥാകൃത്ത് എന്നീ നിലകളിലാണ് എം.ആര്‍.കെ.സി അറിയപെ്പടുന്നത്. ജന്മി,
ലകഷ്മീവിലാസം എന്നീ മാസികകളില്‍ എഴുതിയ ലേഖനങ്ങളാണ് മലയാളത്തിലെ ജന്മികള്‍ എന്ന
പേരില്‍ ഗ്രന്ഥമായത്. മലബാര്‍ കലക്ടര്‍ ആയിരുന്ന ഇന്നിസ്‌സിന്റെ താല്പര്യപ്രകാരം, എഴുതിയ
പുസ്തകമാണ് ജോര്‍ജ്ജ് പട്ടാ'ിഷേകം. 1913 ലെ ജോര്‍ജ്ജ് ചക്രവര്‍ത്തിയുടെ ഡല്‍ഹി പട്ടാ'ിഷേകം
ആണ് പ്രമേയം. രഘുവംശത്തിലെ ആദ്യത്തെ ആറു സര്‍ഗ്ഗങ്ങളുടെ ഗദ്യപരി'ാഷയാണ്
രഘുവംശചരിത്രം. വെള്ളുവക്കമ്മാരന്‍, എം. ഒതേനമേനോന്‍ രചിച്ച ഇംഗ്‌ളീഷ് ആഖ്യായികയുടെ
പരി'ാഷയാകുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് അപ്പന്‍തമ്പുരാന്‍ മുന്നാട്ടുവീരന്‍ എന്ന
പ്രഹസനം എഴുതിയത്. ചരിത്രത്തെ അടിസ്ഥാനമാക്കി കുറെ കഥകള്‍ എം.ആര്‍.കെ.സി. എഴുതിയിട്ടു
ണ്ട്. എടച്ചേന കുങ്കന്റെ പരാക്രമം, മച്ചാട്ടുമലയിലെ 'ൂതം, തിരുവലയം തുടങ്ങിയ കഥകള്‍ ജനപ്രീതി
നേടിയവയാണ്. സാമുദായിക കഥകള്‍ എഴുതുന്നതിലധികം സാമര്‍ത്ഥ്യം അദ്ദേഹത്തിന്,
ചരിത്രകഥകള്‍ എഴുതുന്നതില്‍ ആയിരുന്നു. കുറെ ചെറുകഥകള്‍, രണ്ടു ചെറിയ 'ാഗങ്ങളായി
പ്രസിദ്ധീകരിക്കപെ്പട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തില്‍ കമ്പരാമായണവും,
'ാര്‍ഗ്ഗവരാമനും ഉള്‍പെ്പടുന്നു. വാഴ്ചയൊഴിഞ്ഞ കൊച്ചി മഹാരാജാവിന്റെ ഒരു ജീവചരിത്രവും
എം.ആര്‍.കെ.സി. എഴുതിയിട്ടുണ്ട്.