വിമര്‍ശകന്‍, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍,അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണു് പി.കെ. രാജശേഖരന്‍. ജനനം 1966 ഫെബ്രുവരി 21ന് തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴിനടുത്തുളള കരിപ്പൂരില്‍. യൂണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം സര്‍വ്വകലാശാലാ കാമ്പസ് എന്നിവിടങ്ങളില്‍ പഠിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. ഇപ്പോള്‍ മാതൃഭൂമിയുടെ തിരുവന്തപുരം എഡിഷനില്‍ ന്യൂസ് എഡിറ്റര്‍. ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. മാതൃഭുമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയ 'വാക്കിന്റെ മൂന്നാംകര' എന്ന ലേഖന പരമ്പര ഏറെ സഹൃദയശ്രദ്ധ പിടിച്ചുപറ്റി. ഇത് പിന്നീട് ഡിസി ബുക്‌സ് ഗ്രന്ഥമാക്കി. ദളിത്‌വാദത്തെ കുറിച്ച് അദ്ദേഹമെഴുതിയ ലേഖനം ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

കൃതികള്‍

    പിതൃഘടികാരം: ഒ വി വിജയന്റെ കലയും ദര്‍ശനവും
    അന്ധനായ ദൈവം: മലയാളനോവലിന്റെ നൂറുവര്‍ഷങ്ങള്‍
    ഏകാന്തനഗരങ്ങള്‍: ഉത്തരാധുനിക മലയാള സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം
    നിശാസന്ദര്‍ശനങ്ങള്‍
    വാക്കിന്റെ മൂന്നാംകര
    നരകത്തിന്റെ ഭൂപടങ്ങള്‍
    ബുക്ള്‍സ്റ്റാള്‍ജിയ: ഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
    വിലാസിനി പുരസ്‌കാരം
    തോപ്പില്‍ രവി അവാര്‍ഡ്