രാജാക്കാട് പഞ്ചായത്തിലെ എന്‍.ആര്‍.സിറ്റിയില്‍, തെനംകുഴിയില്‍ ചാക്കോയുടെയും ആലീസിന്റെയും നാലുമക്കളില്‍ രണ്ടാമനായി ജനനം. എന്‍.ആര്‍.സിറ്റി. എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. വരെ പഠനം.1994-ല്‍ കോട്ടയം എസ്. എച്ച്. മൗണ്ട് മോണസ്റ്ററിയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. ബാംഗ്‌ളൂര്‍ ധര്‍മ്മാറാം വിദ്യാകേഷത്രത്തില്‍ തത്വശാസ്ത്രം. ചങ്ങനാശേ്ശരി എസ്.ബി കോളേജില്‍ ഡിഗ്രി, എം.ജി. യൂണിവേഴ്‌സിറ്റിയില്‍ എം.എ, നെടുക്കണ്ടം യു.സി.റ്റിയില്‍ ബി.എഡ് എന്നീ കോഴ്‌സുകള്‍ ചെയ്തു. കപ്യാര്‍, തട്ടുകടത്തൊഴിലാളി, സ്‌കൂള്‍-കോളേജ് അദ്ധ്യാപകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.  വിദ്യാര്‍ത്ഥി രാഷ്ര്ടീയത്തില്‍ സജീവമായി നിലകൊണ്ടു. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളി. ചുരുക്കം ചില  ആനുകാലികങ്ങളില്‍ എഴുതിയിട്ടുണ്ട്.  നോവിന്റെ നന്മകള്‍, ചെകുത്താന്‍ കുരിശു വരയ്ക്കുന്നു എന്നിവ കൃതികള്‍. വിലാസം: തെനംകുഴിയില്‍, എന്‍.ആര്‍.സിറ്റി. പി.ഒ. ഇടുക്കി ജില്‌ള- 685566. ഫോണ്‍: 9605681534