ആധുനിക മലയാളം നോവലിസ്റ്റായിരുന്നു കെ. രാധാകൃഷ്ണന്‍. 1942ല്‍ തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലായിരുന്നു ജനനം. 2001 ഡിസംബര്‍ 18ന് അര്‍ബുദബാധയെത്തുടര്‍ന്ന് മരണമടഞ്ഞു. ചെന്ത്രാപ്പിന്നി ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, പെരിഞ്ഞനം ആര്‍.എം. ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളേജ്, കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലായിരുന്നു പഠനം. സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തരബിരുദം നേടി. മാതൃഭൂമിയില്‍ ജനറല്‍ മാനേജരായിരുന്നു (പേഴ്‌സണല്‍).
ഭാര്യ: മീര. മക്കള്‍: രശ്മി, രമ്യ.
കൃതികള്‍

    നഹുഷപുരാണം
    ശമനതാളം

പുരസ്‌കാരങ്ങള്‍
നഹുഷപുരാണത്തിന് 1986ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ശമനതാളത്തിന് അബുദാബി ശക്തി അവാര്‍ഡ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാഹിത്യപുരസ്‌കാരം