1949-ല്‍ വാഴൂരില്‍ ജനനം. അച്ഛന്‍: തിരുവല്‌ള എം.കെ. ഭാസ്‌കരപ്പണിക്കര്‍. അമ്മ: ജി. സരോജിനിഅമ്മ. സ്വാതിതിരുനാള്‍ കോളേജില്‍നിന്നും ഗാനപ്രവീണ പാസായി. തിരുവനന്തപുരം ആകാശവാണിയില്‍ വയലിനിസ്റ്റായി ദീര്‍ഘകാലം ജോലിനോക്കി. പ്രമുഖ സംഗീതജ്ഞരോടൊപ്പം ദേശീയ- അന്തര്‍ദേശീയ തലത്തില്‍ സംഗീതക്കച്ചേരിയില്‍ പങ്കെടുത്തിട്ടുണ്ട്.
 2008-ലെ കേന്ദ്രസംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, ആകാശവാണിയുടെ  വാര്‍ഷിക അവാര്‍ഡുകള്‍, ആദിശങ്കര യൂണിവേഴ്‌സിറ്റിയുടെ  സംഗീതരത്‌ന അവാര്‍ഡ്  തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.  വിലാസം: വര്‍ണ്ണം, ടി.സി.17/2440 ഗഋഞഅ 68, മേലാറന്നൂര്‍ റോഡ്, ജഗതി, തിരുവനന്തപുരം. ഫോണ്‍: 0471-2345699.