കക്ഷം | ബാഹുമൂലം, ഭുജമൂലം, പുരഞ്ജരം |
കങ്കണം | വള, വലയം, കടകം |
കച്ചവടം | വ്യാപാരം, ക്രയവിക്രയം, വാണിഭം, വിക്രയ, വാണിജ്യം, വിപണനം |
കച്ചവടക്കാരന് | ആപണികന്‍, നൈഗമന്‍, പണ്യാജീവന്, വണിക്ക്, വാണിജന്‍, സാര്‍ത്ഥവാഹന്‍, ക്രയവിക്രയികന്‍ |
കഞ്ചുകം | ഉടുപ്പ്, കുപ്പായം |
കഞ്ചുകി | ദ്വാരപാലകന്, പ്രതീഹരന്‍, വേത്രധാരകന്‍ |
കഞ്ഞി | ഉഷ്ണിക, തരള, യവാഗു, വിലേപി, ശ്രാണ |
കടകോല് | ദധിചിരം, മന്ഥം, മന്ഥാനം |
കടക്കണ്ണ് | അപിംഗം, നയനാന്തം, നേത്രപര്യന്തം |
കടന്നല് | ഗണ്ഡോലി, ഗണ്ഡോളി, വരട, വരടി |
കടം | ഋണം, ബാദ്ധ്യത, സത്യാനൃതം, പര്യുദഞ്ചനം |
കടമ്പ് | കദംബം, നീപം, പ്രിയകം, ഹലിപ്രിയം |
കടല്‍ | സമുദ്രം, ജലനിധി, സാഗരം, അബ്ധി, അര്‍ണ്ണവം, ഉദധി, സിന്ധു |
കട്ടില് | പര്യങ്കം, മഞ്ചം, പല്യങ്കം, ശയനീയം, തളിമം |
കടിഞ്ഞാണ്‍ | കവിക, ഖലീനം, പ്രഗ്രഹം, രശ്മി, കവിയം |
കടുക് | തന്തുഭം, സര്‍ഷപം, കദംബം |
കടുക്ക | അഭയ, അമൃത, കായസ്ഥ, രേചകി, ഹരീതകി |
കടുവ | വ്യാഘ്രം, വ്യാളം, ശാര്‍ദൂലം, നരി |
കഠിനം | കര്‍ക്കശം, കഠോരം, നിഷ്ഠുരം, ദൃഢം |
കണിക | തുള്ളി, കണിക |
കണങ്കാല് | ജംഘ, പ്രസൃത, മുഴങ്കാല്‍ |
കണ്ടകാരി | ക്ഷുദ്ര, ദു:സ്പര്‍ശ, ബൃഗതി, വ്യാഘ്രി |
കണ്ഠം | കഴുത്ത്, ഗ്രീവ, ഗളം, കന്ധരം, ശിരോധരം |
കണ്ഠാഭരണം | ലംബനം, ലലന്തിക |
കണ്ണന് | ശ്രീകൃഷ്ണന്, വാസുദേവന്‍, ദേവകീപുത്രന് |
കണ്ണാടി | ആദര്‍ശം, മുകുരം, ദര്‍പ്പണം, ദര്‍ശനം |
കണ്ണീര് | അശ്രു, നേത്രാംബു, ബാഷ്പം, ബാഷ്പോദം |
കണ്ണ് | നേത്രം, നയനം, മിഴി, ലോചനം, അക്ഷി, ദൃഷ്ടി |
കണ്പീലി | ഇമ, പക്ഷ്മം, പക്ഷ്മളം |
കതിരവന്‍ | സൂര്യന്, അംശുമാന്, അംശുമാലി |
കദനം | ദു:ഖം, ദുരിതം |
കദംബം | കൂട്ടം, സംഘം, സമൂഹം |
കനകം | സ്വര്‍ണം, ഹേമം, കാഞ്ചനം |
കനല് | തീക്കട്ട, അംഗാരം |
കനവ് | കിനാവ്, സ്വപ്നം |
കനിവ് | അലിവ്, ദയ, കരുണ |
കനിഷ്ഠന് | അനുജന്, അവരജന്‍, കനീയാന്‍ |
കന്ദം | മുള, മൊട്ട് |
കന്മദം | അശ്മജ, അശ്മലാക്ഷ, ശൈലധാതുജ, ശൈലനിര്യാസം |
കന്ദരം | ഗുഹ, ദരി, വിലം |
കന്ദര്‍പ്പന്‍ | കാമദേവന്, മാരന്, മദനന് |
കന്ദുകം | പന്ത്, കണ്ഡുക, ഗേണ്ഡുകം |
കന്ധരം | കഴുത്ത്, കണ്ഠം, ഗളം, ഗ്രീവ, ശിരോധി |
കന്നി | നഭസ്യം, പ്രൗഷ്ഠപദം, ഭാദ്രം, ഭാദ്രപദം |
കന്യക | കുമാരി, കന്യ, ഗൗരി, കന്നി, വരദ |
കന്മദം | അശ്മജ, അശ്മലാക്ഷ, ഗിരിജം, ശിലാജതു |
കപടം | കൈതവം, ഛത്മം, വ്യാജം, നികൃതി, ഛലം |
കപാലം | തലയോട്, കര്‍പ്പരം, കരോടി |
കപി | കുരങ്ങ്, മര്‍ക്കടം, വാനരം, കീശം, ശാഖാമൃഗം |
കപോതം | പ്രാവ്, കളരവം, പാരാവതം |
കപ്പിത്താന് | നാവികന്, പോതവാഹനന്, നിയാമകന്‍, കര്‍ണ്ണധാരന്‍ |
കപ്പം | കരം, ബലി, ഭാഗധേയം |
കപ്പല്‍ | തരണി, നൗക, പോതം, യാനപാത്രം, സാമുദ്രിക |
കമനി | സുന്ദരി, സുതനു |
കമലം | താമര, ജലജം, അംഭോരുഹം |
കമലാ | ലക്ഷ്മീദേവി, ഇന്ദിര, പത്മാലയ, മംഗളദേവത |
കമുക് | കവുങ്ങ്, അടയ്ക്കാമരം, ക്രമുകം |
കമ്പോളം | ചന്ത, വിപണി, അങ്ങാടി |
കംബു | ശംഖ്, ശംഖം, സുനാദകം, ബഹുനാദം |
കയം | ഹ്രദം, അഗാധം, അതലസ്പര്‍ശം |
കയര്‍ | ഗുണം, പാശം, രജ്ജു |
കയറ്റം | ഉയര്‍ച്ച, അഭിവൃദ്ധി, വര്‍ദ്ധന |
കര | തീരം, കൂലം, തടം, പ്രതിരം |
കരള്‍ | കൃത്ത്, കാളഖണ്ഡം, കാളേയം |
കരടി | ഋക്ഷം, ഭല്ലൂകം, ഭല്ലം |
കരിങ്ങാലി | ഖദിരം, രക്തസാരം, വക്രകണ്ടം |
കരിമ്പ് | ഇക്ഷു, രസാളം, ഗുഡതരു |
കരിമ്പന | താലം, താലദ്രുമം, ദീര്‍ഘതരു, രസാലം |
കരുണ | അനുകമ്പ, കാരുണ്യം, കൃപ, ഘൃണ, ദയ |
കര്‍ക്കടകം | ആഷാഢം, ആഷാഢകം, ശുചി |
കര്‍ക്കടം | ഞണ്ട്, കര്‍ക്കി, കുളീരം, ദ്വിധാഗതി |
കര്ണ്ണന് | രാധേയന്, സൂര്യസൂനു, ആധിരഥി, കാനീനന്‍, അംഗരാജാവ് |
കര്‍ണ്ണം | ചെവി, ശ്രവണം, ശ്രവസ്സ്, ശ്രോത്രം |
കര്‍ദ്ദമം | ചെളി, പങ്കം, ചേറ് |
കര്‍പ്പരം | തലയോട്, കപാലം |
കര്‍പ്പൂരം | ഇന്ദവം, രേണുസാരം, സിതാഭം, ഘനസാരം |
കര്‍പ്പൂരതുളസി | പ്രസ്ഥപുഷ്പം, മരുവകം, സമീരണം |
കര്‍മ്മം | പ്രവൃത്തി, ക്രിയ, കൃത്യം |
കലപ്പ | സീരം, ഹലം, ലാംഗലം |
കലശം | കുടം, ഘടം, നിപം |
കലം | ഉഖ, ഉഖം, സ്ഥാലം, സ്ഥാലി |
കല്‍ക്കണ്ടം | ഖണ്ഡശര്‍ക്കര, മധുജ, മധുധൂളി |
കലഹം | വഴക്ക്, യുദ്ധം, വിവാദം, വ്യവഹാരം |
കലാപം | ലഹള, ബഹളം, കലഹം |
കലിക | പൂമൊട്ട്, കുഡ്മളം, കോരകം |
കലുഷം | കലക്കം, പാപം, മാലിന്യം, കളങ്കം |
കല്പം | യുഗം, പ്രളയം |
കല്പന | ആജ്ഞ, അനുജ്ഞ, അനുശാസനം |
കല്പനം | സങ്കല്പനം, ഭാവന |
കല്പട | ആരോഹണം, സോപാനം |
കല്മഷം | പാപം, മാലിന്യം, കളങ്കം |
കല്യാണം | മംഗളം, ഐശ്വര്യം, ആഘോഷം, വിവാഹം |
കല്ല് | ശില, പാഷാണം, അശ്മം, ദൃഷത്ത്, പ്രസ്തരം |
കല്ലോലം | ഓളം, തിര, വീചി |
കല്ഹാരം | ഹല്ലകം, കല്യാണസൗഗന്ധികം, രക്തസന്ധ്യകം |
കവചം | പടച്ചട്ട, ആവരണം, കുപ്പായം |
കവഞ്ചി | ചാട്ട, കൊരടാവ് |
കവണ | ഭിന്ദിപാലം, സൃഗം |
കവാടം | വാതില്‍, പ്രതിഹാരം |
കവിള് | കവിള്‍ത്തടം കപോലം, ഗണ്ഡം, ചിബു, ചിബുകം |
കവുങ്ങ് | ക്രമു, ക്രമുകം, ചിക്കണ, പൂഗം |
കഷണ്ടി | ഇന്ദ്രലുപ്തം, കേശഘ്നം, ഖല്വം |
കസ്തൂരി | മൃഗമദം, മൃഗനാഭി, വത്സനാഭി, മൃഗാണ്ഡജം, മൃഗമോചനം, മൃഗപാലികം |
കളങ്കം | മാലിന്യം, കറുപ്പ് |
കളത്രം | പത്നി, ഭാര്യ, ജായ |
കളഭം | ചന്ദനക്കൂട്ട്, കുറിക്കൂട്ട് |
കളവ് | കള്ളം, വ്യാജം, നുണ, അസത്യം, സ്തേയം, ചൗരം |
കളി | ക്രീഡ, കേളി, വിനോദം, ലീല, ഖേല |
കളേബരം | ശരീരം, തനു, വപുസ്സ് |
കള്ളം | അസത്യം, സ്തേയം |
കള്ളന് | മോഷ്ടാവ്, തസ്കരന്, പാടച്ചരന്‍, ചോരന്, മോഷകന്‍, ദസ്യു, സ്തേനന്‍ |
കഴമ്പ് | സത്ത്, സാരാംശം, സാരം |
കഴല് | പാദം, കാല്‍ച്ചുവട്, അംഘ്രി |
കഴുകന് | ഗൃധ്രം, ദീര്‍ഘദര്‍ശി, ആജം, ദാക്ഷായ്യം |
കഴുക്കോല് | നൗകാദണ്ഡം, ക്ഷേപണി |
കഴുത | ഗര്‍ദ്ദഭം, ചക്രീവാന്‍, ബാലേയം, രാസഭം |
കഴുത്ത് | കണ്ഠം, കന്ധരം, ഗളം, ഗ്രീവ |
കറി | ഉപദംശം, സൂദം, വ്യഞ്ജനം |
കറുക | അനന്ത, ദുര്‍വ്വ, ഭാര്‍ഗ്ഗവി, രുഹ, സഹസ്രവീര്യ |
കര്‍ക്കശം | ലളിതം |
കഠിനം | മൃദുലം |
കൃതജ്ഞത | കൃതഘ്നത |
കൃത്യം | അകൃത്യം |
ക്ഷയം | വൃദ്ധി |
കറുത്തവാവ് | അമാവാസി, ദര്‍ശം, സൂര്യേന്ദുമുഖം |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls