തപസ്വിനിതാപസി, സന്ന്യാസിനി
തമസ്സ്ഇരുട്ട്, അന്ധകാരം, അന്ധതാമിസ്രം
തമ്പ്കൂടാരം, ഉപകാര്യം, ഉപകാരിക
തരസാപെട്ടെന്ന്, ഝടിതി, പൊടുന്നനെ
തര്‍ജമപരിഭാഷ, ഭാഷാന്തരീകരണം, മൊഴിമാറ്റം
തലശിരസ്സ്, ശീര്‍ഷം, മൂര്‍ദ്ധാവ്, ഉത്തമാംഗം, മസ്തകം
തലമുടികചം, കേശം, കുന്തളം, വേണി, കുഴല്‍, ചായല്‍
തവളപ്ലവം, പ്ലവഗം, ഭേകം, മണ്ഡൂകം, ശാലൂരം, ദര്‍ദുരം, വര്‍ഷാഭൂ
തസ്‌കരന്‍കള്ളന്‍, മോഷ്ടാവ്
തറവാടിഅഭിജാതന്‍, കുലീനന്‍, ആര്യന്‍, സഭ്യന്‍, സജ്ജനം, സാധു
താണ്ഡവംനൃത്തം, നടനം, നാട്യം
താതന്‍അച്ഛന്‍, പിതാവ്, ജനകന്‍
താപസന്‍തപസ്വി, മുനി, സന്ന്യാസി, വാചംയമന്‍, തപോധനന്‍
താംബൂലംവെറ്റില, താംബൂലി, നാഗവല്ലി, ഭക്ഷ്യപത്രി
താമ്രംചെമ്പ്, ഉദുംബരം, താമ്രകം
താരംനക്ഷത്രം, താരകം, താരാ
തിണ്ണഇറയം, കോലായ, വരാന്ത, വിതര്‍ദ്ദി, വേദിക
തിരഅല, തരംഗം, വീചി, ഓളം, കല്ലോലം, ഊര്‍മി
തിരമാലതരംഗമാല, തരംഗാവലി, തരംഗപരമ്പര
തിരശ്ശീലജവനി, ജവനിക, യവനിക, പ്രതിസിര
തിരുവാതിരആര്‍ദ്ര, ആതിര, താരകം
തിലംഎള്ള്, പൂതധാന്യം, ഹോമധാന്യം, സ്‌നേഹി
തീഅഗ്നി, വഹ്നി, ജ്വലന്‍, ജാതവേദസ്സ്, ബര്‍ഹിസ്സ്, അനലന്‍, രോഹിതാശ്വന്‍, വായുസഖന്‍, ശിഖാവന്‍, ഹിരണ്യരേതസ്സ്, ഹുദഭുക്ക്, ദഹനന്‍, സപ്താര്‍ച്ചിസ്സ്, വിഭാവസ്സ്
തിട്ട്കല്പന, ആജ്ഞ, അനുശാസനം
തീണ്ടാരിഋതുകാലം, പുഷ്പകാലം, ആര്‍ത്തവം